*"അതിർത്തി കല്ലുകൾ നഷ്ടപ്പെട്ടു പോവുകയും, എതിർകക്ഷികൾ കയ്യേറി അവകാശം ഉന്നയിക്കുകയും ചെയ്താൽ, ടി വസ്തുവിന്റെ അതിർത്തി പുനർനിർണയം ചെയ്തു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?"*



കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ടത് ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെ കടമയാണ്. ആയതിന് പത്താം നമ്പര്‍ ഫാറത്തില്‍ ബന്ധപ്പെട്ട ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി ഫീസ് ഒടുക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയര്‍ അപേക്ഷകന്റെ അതിര്‍ത്തി പങ്കിടുന്ന എല്ലാ ഭൂവുടമകള്‍ക്കും നോട്ടീസ് നല്‍കി സ്ഥലം അളന്ന് അതിര്‍ത്തി നിര്‍ണ്ണയിച്ചു നല്‍കുന്നു. ഈ നടപടികൊണ്ടും അപേക്ഷകന്റെ പരാതിയിൽ നിവർത്തി വന്നില്ലായെങ്കിൽ, അതായത് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ മൂന്ന് മാസത്തിനകം ബന്ധപ്പെട്ട ജില്ലാ സര്‍വ്വെ സൂപ്രണ്ടിന് അപ്പീല്‍ നല്‍കി പരിഹാരം തേടാവുന്നതാണ്. അതിര്‍ത്തി നിര്‍ണ്ണയത്തില്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടിന്റെ തീരുമാനം അന്തിമമായിരിക്കും.

തുടര്‍ന്ന് ആക്ഷേപം ഉള്ള പക്ഷം സിവില്‍ കോടതിയെ സമീപിക്കാവുന്നതാണ്.
..............................................