*നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയെ (NBFC) കുറിച്ച് നിങ്ങൾക്ക് പരാതിയുണ്ടോ?*


ഉണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനെ സമീപിക്കാം. *ഓംബുഡ്സ്മാനെ നിയമിച്ചിരിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്.* 

*ഏതൊക്കെ രീതിയിലുള്ള പരാതികളാണ് അയക്കുവാൻ സാധിക്കുക?*

1. ഡെപ്പോസിറ്റുകളുടെ പലിശ തരുവാൻ കാലതാമസം ഉണ്ടാവുക.

2. വായ്പ എടുക്കുമ്പോൾ, വായ്പകളെ കുറിച്ചും പലിശയെ കുറിച്ചും കൃത്യമായ ഉടമ്പടി വയ്ക്കാതെ വായ്പയെടുത്തതിനുശഷം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ.

3. എടുക്കുന്ന വായ്പയെ കുറിച്ചുള്ള ധാരണാപത്രത്തിൽ നിങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിൽ നിങ്ങളെകൊണ്ട് ഒപ്പിടീപ്പിച്ചിട്ടുണ്ടെങ്കിൽ.

4. വായ്പ എടുത്തതിനുശേഷം ധാരണാപത്രത്തിലുള്ള വ്യവസ്ഥകളെ നിങ്ങളെ അറിയിക്കാതെ തന്നെ മാറ്റി എഴുതി ചേർക്കുകയാണെങ്കിൽ.

5. വായ്പകൾ അടച്ചു തീർത്തതിനുശേഷം ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പ്രമാണങ്ങൾ, ചെക്കു ലീഫുകൾ, മറ്റ് രേഖകൾ എന്നിവ തിരിച്ചു തരുവാൻ കമ്പനി വിമുഖത കാണിക്കുകയാണെങ്കിൽ.

6. ലോൺ എടുക്കുമ്പോൾ കരാറിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ പിന്നീട് അടിച്ചേൽപ്പിക്കുകയാണെങ്കിൽ.

7. നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിക്ക് വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കാതെ ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ.

8. അനാവശ്യമായ ബാങ്കിങ് ചാർജുകൾ അടിച്ചേൽപ്പിക്കുകയാണെങ്കിൽ.

9. കൃത്യമായ നോട്ടീസ് തരാതെ പണയപ്പെടുത്തിയ നിങ്ങളുടെ വസ്തുവകകൾ പിടിച്ചെടുക്കുകയാണെങ്കിൽ.

*നിങ്ങൾക്ക് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിക്ക് (NBFC) വേണ്ടി റിസർവ് ബാങ്ക് നിയമിച്ചിട്ടുള്ള ഓംബുഡ്സ്മാനെ സമീപിക്കാം...*

പരാതിക്ക് കാരണമായ സംഭവം നടന്നിട്ട് ഒരു കൊല്ലത്തിനുള്ളിൽ തന്നെ ഓംബുഡ്സ്മാനെ സമീപിക്കേണ്ടതാണ്. അതിനു മുൻപായി പരാതി ബന്ധപ്പെട്ട കമ്പനിയെ അറിയിക്കുകയും ആ കമ്പനി ആ പരാതി തിരസ്കരിക്കുകയോ, 30 ദിവസത്തിനുള്ളിൽ യാതൊരുവിധ മറുപടിയും തരാതിരിക്കുകയും ചെയ്യണം. ഓംബുഡ്സ്മാന്റെ തീരുമാനത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ ഫയൽ ചെയ്യാവുന്നതാണ്. ആ തീരുമാനത്തിലും പരാതിയുണ്ടെങ്കിൽ ഉപഭോക്താവിന് ഉപഭോക്ത ഫോറത്തെ സമീപിക്കാവുന്നതാണ്. 
..............................................