*NEET 2021: പരീക്ഷ നാളെ (സെപ്തംബർ 12, 2021) - പുതിയ നിർദ്ദേശങ്ങൾ*


*നീറ്റ് പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.*

*ആദ്യം ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിലെ രണ്ടാമത്തെ പേജിൽ പോസ്റ്റ് കാർഡ് സൈസ് (4 x 6 inch) ഫോട്ടോ ഒട്ടിക്കുന്നതിന് മതിയായ സ്ഥലം ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ സെപ്റ്റംബർ എട്ടിന് വൈകീട്ട് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡുകളിൽ ഫോട്ടോ ഒട്ടിക്കുന്നതിന് മതിയായ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.*

*അഡ്മിറ്റ് കാർഡിലെ രണ്ടാമത്തെ പേജിലെ പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ ഓടിക്കുന്നതിന് മതിയായ സ്ഥലം ഇല്ലാത്ത രീതിയിലുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുത്തവർ വീണ്ടും പുതിയ രീതിയിലുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തു എടുക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നാഷണൽ ടെസ്റ്റിംഗ് ഏജൻസി സെപ്റ്റംബർ 9ന് ഇറക്കിയിട്ടുണ്ട്.*

*വിദ്യാർത്ഥികൾ നിങ്ങളുടെ ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡ് പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ ഓടിക്കുന്നതിന് മതിയായ സ്ഥലം ഉണ്ട് എന്ന് ഉറപ്പുവരുത്തുക. ഫോട്ടോയുടെ സൈസ് കുറയ്ക്കാനോ, അഡ്മിറ്റ് കാർഡിൽ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാറ്റം വരുത്താനോ പാടുള്ളതല്ല.*
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪