1862 ലാണ് ഇദ്ദേഹം ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് പരീക്ഷക്കായി പഠിക്കാൻ പോയത്. 1863 ൽ സിവിൽ സർവ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1842 ജൂൺ 1 നാണ് സത്യേന്ദ്രനാഥ ടാഗോറിന്റെ ജനനം. ഹിന്ദു സ്കൂളിൽ പഠനം. 1857 ൽ കൽക്കട്ട യൂണിവേഴ്സിറ്റി പരീക്ഷയിൽ മത്സരിച്ച ചുരുക്കം ചില വിദ്യാർത്ഥികളിലൊരാളായിരുന്നു ഇദ്ദേഹം. 17ാമത്തെ വയസ്സിൽ അദ്ദേഹം ജ്ഞാനനന്ദിനി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. 21ാമത്തെ വയസ്സിലാണ് അദ്ദേഹം സിവിൽ സർവ്വീസ് യോഗ്യത നേടിയത്. ജോലിയിൽ മാത്രമല്ല, എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹം മികവ് പുലർത്തി. അന്നത്തെ കാലത്ത് സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം 18ഉം കൂടിയ പ്രായം 23 ഉം ആയിരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച് വളരെ വെല്ലുവിളി ഉയർത്തുന്ന മത്സരപരീക്ഷയായിരുന്നു. ആ സാഹചര്യത്തിലാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടി സത്യേന്ദ്രനാഥ ടാഗോർ ഐഎഎസ് ഉദ്യോഗസ്ഥനായത്.