ഈ മൈക്രോ ഫൈബര്‍ തുണി വിലകുറഞ്ഞതാണ്. ഒരു നല്ല ഗുണനിലവാരമുള്ള തുണിക്ക് ഏകദേശം 200 മുതല്‍ 300 രൂപ വരെ വിലയുണ്ട്. എന്നാല്‍ ആപ്പിള്‍ തുണിയുടെ വില 1,900 രൂപയാണ്.
എന്താണ് നാനോ ടെക്‌സ്ചര്‍ ചെയ്ത ഗ്ലാസ്?
ആപ്പിളിന്റെ വിലകൂടിയ ഐമാക് സിസ്റ്റങ്ങളിലും ആപ്പിളിന്റെ ബാഹ്യ ഡിസ്‌പ്ലേയിലും ലഭ്യമായ ഒരു പ്രത്യേക കോട്ടിംഗാണിത്. കൂടാതെ, ഇത് പോറലുകള്‍ക്ക് വിധേയമാണ്. അതിനാല്‍, ഈ പോളിഷിംഗ് തുണി ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. നാനോ-ടെക്‌സ്ചര്‍ ഗ്ലാസുള്ള പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആറിന് ഇന്ത്യയില്‍ വില 529,900 രൂപയാണ്, അതിനാല്‍ അതിനായി ഒരു ക്ലീനിംഗ് തുണി വാങ്ങുന്നത് ഒരു വലിയ കാര്യമല്ല. ഇത്രയും രൂപ ചെലവഴിച്ച് ഉത്പന്നം വാങ്ങിയിട്ട് തുടയ്ക്കാന്‍ 1,900 രൂപ ചെലവഴിച്ച് ഒരു തുണി വാങ്ങുന്നത് അധികപ്പറ്റായി തോന്നുന്നു. ആപ്പിള്‍ പോളിഷിംഗ് തുണി പ്രഖ്യാപിച്ചയുടനെ ഇത് ആപ്പിള്‍ ആരാധകരും ഉപഭോക്താക്കളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ആപ്പിള്‍ ലോഗോ അല്ലെങ്കില്‍, ഒരു പോളിഷിംഗ് തുണിക്ക് 1,900 രൂപ വിലയുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പോളിഷിംഗ് തുണി എന്താണെങ്കിലും അത് ആപ്പിളിന്റെ വിലകൂടിയ മാക്ബുക്ക്, ഐമാക്‌സ്, ഐഫോണ്‍ എന്നിവയുള്ള ബോക്‌സില്‍ സൗജന്യമായി വരണമെന്നാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നത്.
ആപ്പിള്‍ പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആര്‍ പുറത്തിറക്കിയപ്പോള്‍, ബോക്‌സില്‍ വന്ന പ്രത്യേക 'ഡ്രൈ പോളിഷിംഗ് തുണി' ഉപയോഗിക്കാന്‍ നേരത്തെ ആപ്പിള്‍ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതിനാണ് ഇപ്പോള്‍ വില ഈടാക്കുന്നത്. ഇതിനെതിരേ ആപ്പിള്‍ ഫാന്‍സ് ക്യാമ്പയിന്‍ തുടങ്ങിയാലും അവരെ തെറ്റുപറയാനാവില്ല