ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് യാതൊരു രേഖയും ഇല്ലാതെ 12 വർഷമോ അതിലേറെ കാലമോ ആയി യഥാർത്ഥത്തിൽ തുടർച്ചയായും തടസ്സങ്ങളില്ലാതെ ഏതെങ്കിലും സ്വകാര്യ ഭൂമി കൈവശം വച്ചിരിക്കുകയാണ് എന്ന് തെളിയുകയാണെങ്കിൽ ചട്ട പ്രകാരം കൈവശാവകാശം തെളിയിക്കുന്ന വ്യക്തിയുടെ പേരിൽ വസ്തു പോക്കുവരവ് ചെയ്ത് കിട്ടുവാൻ സാധ്യതയുണ്ട്.
ഒരു വ്യക്തിയെ 7 വർഷത്തിലധികമായി കാണാതായതായും അയാൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിവില്ലാതെ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അയാൾ മരിച്ചതായി കണക്കാക്കി അനന്തരാവകാശികളുടെ പേരിൽ പോക്കുവരവ് വ്യവസ്ഥകൾക്ക് വിധേയമായി പോക്കുവരവ് ചെയ്തു നൽകപ്പെടും. അനന്തരാവകാശികൾ ഇല്ലാത്ത സാഹചര്യത്തിൽ കൈവശക്കാരന്റെ പേരിൽ പോക്കു വരവ് ചെയ്തു നൽകുവാനുള്ള നിയമമുണ്ട്.
മേൽ പറഞ്ഞ ഈ രണ്ടു കാര്യങ്ങളിലും നിയമ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.
..............................................