നേവിയിൽ 2,500 സെയ്‌ലർ, ശമ്പളം: 21,700-69,100 രൂപ

navy
കടപ്പാട്: മനോരമ ലേഖകൻ 
ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) വിഭാഗങ്ങളിൽ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 2022 ബാച്ചിലേക്കാണു പ്രവേശനം. ഏകദേശം 2500 ഒഴിവുണ്ട്. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 25 വരെ. തസ്തിക, ഒഴിവ്, യോഗ്യത: 

∙എസ്‌എസ്‌ആർ (2,000): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ ടു ജയം. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം. 

∙എഎ (500): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് 60% മാർക്കോടെ പ്ലസ്‌ ടു ജയം. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് 5 സെ.മീ. വികാസം.

പ്രായം: 2002 ഫെബ്രുവരി ഒന്നിനും 2005 ജനുവരി 31നും മധ്യേ ജനിച്ചവർ.

പരിശീലനവും നിയമനവും: 2022 ഫെബ്രുവരിയിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും. എഎ വിഭാഗത്തിൽ 9 ആഴ്ചയും എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയുമാണു പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ എഎ വിഭാഗത്തിൽ 20 വർഷവും എസ്എസ്ആർ വിഭാഗത്തിൽ 15 വർഷവും പ്രാഥമിക നിയമനം.

സ്റ്റൈപ്പെൻഡ്: പരിശീലന സമയത്തു 14,600 രൂപ. ഇതു വിജയകരമായി  പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്കെയിലിൽ നിയമനം (പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും). 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാറ്റ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും. വിശദ വിജ്ഞാപനം ഒക്ടോബർ 16–22 ലക്കം എംപ്ലോയ്മെന്റ് ന്യൂസിൽ