∙എസ്എസ്ആർ (2,000): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ് ടു ജയം. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.
∙എഎ (500): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് 5 സെ.മീ. വികാസം.
പ്രായം: 2002 ഫെബ്രുവരി ഒന്നിനും 2005 ജനുവരി 31നും മധ്യേ ജനിച്ചവർ.
പരിശീലനവും നിയമനവും: 2022 ഫെബ്രുവരിയിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും. എഎ വിഭാഗത്തിൽ 9 ആഴ്ചയും എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയുമാണു പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ എഎ വിഭാഗത്തിൽ 20 വർഷവും എസ്എസ്ആർ വിഭാഗത്തിൽ 15 വർഷവും പ്രാഥമിക നിയമനം.
സ്റ്റൈപ്പെൻഡ്: പരിശീലന സമയത്തു 14,600 രൂപ. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്കെയിലിൽ നിയമനം (പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും).
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാറ്റ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും. വിശദ വിജ്ഞാപനം ഒക്ടോബർ 16–22 ലക്കം എംപ്ലോയ്മെന്റ് ന്യൂസിൽ