കടപ്പാട് : Web TeamFirst Published
നവംബർ 10 മുതൽ ഓല എസ് 1 ന്റെ ലാസ്റ്റ് പേയ്മെന്റ് സ്വീകരിക്കാൻ തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഓല സ്കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവ് നവംബർ 10 ന് മുമ്പ് ആരംഭിക്കുമെന്നാണ് ഇതിനർത്ഥം.
ഓല സ്കൂട്ടറിന്റെ ആദ്യ ലോട്ട് കമ്പനി ഇതിനകം ബുക്ക് ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ മാസം, വെറും രണ്ട് ദിവസത്തിനുള്ളിൽ, കമ്പനി 1100 കോടി രൂപയുടെ ഓല സ്കൂട്ടർ ബുക്ക് ചെയ്തു. ഇപ്പോൾ അതിന്റെ അടുത്ത ഭാഗത്തിന്റെ ബുക്കിംഗ് ദീപാവലിക്ക് മുമ്പ് നവംബർ 1 മുതൽ ആരംഭിക്കും. ഓല സ്കൂട്ടറിന്റെ 2 മോഡലുകൾ കമ്പനി പുറത്തിറക്കി. ഇതിൽ, ഓല എസ് 1 ന്റെ എക്സ് ഷോറൂം വില 99,999 രൂപയും ഓല എസ് 1 പ്രോയുടെ വില 1,29,999 രൂപയുമാണ്. ഓല എസ് 1ന്‍റെ ഡെലിവറി, ടെസ്റ്റ് ഡ്രൈവ് എന്നിവ സംബന്ധിച്ച് വ്യക്തത നൽകാത്തതിനാൽ സ്കൂട്ടർ ബുക്ക് ചെയ്ത ഉപഭോക്താക്കൾ നേരത്തെ പരാതിയുമായി രംഗത്ത് വന്നിരുന്നു.