Pages

ടെസ്റ്റ് ഡ്രൈവിന് ശേഷം പണമടച്ചാൽ മതിയെന്ന് ഒല


Ola Scooter test drive and payment

കടപ്പാട് : Web TeamFirst Published 

ഓല എസ് 1 ഇലക്ട്രിക് സ്‍കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവിന് ശേഷം മാത്രമേ ഉപഭോക്താക്കളിൽ നിന്ന് അന്തിമ പേയ്മെന്റ് സ്വീകരിക്കുകയുള്ളുവെന്ന് ഓല വ്യക്തമാക്കി

ഒക്ടോബർ അവസാനത്തോടെ ഓല സ്കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ഓല ഇലക്ട്രിക് നേരത്തെ പറഞ്ഞിരുന്നു. ഓല എസ് 1, ഓല എസ് 1 പ്രോ സ്കൂട്ടറുകളുടെ ലാസ്റ്റ് പേയ്മെന്റ് ഒക്ടോബർ 18 മുതൽ കമ്പനി ആരംഭിക്കേണ്ടതായിരുന്നു, അതേസമയം ടെസ്റ്റ് ഡ്രൈവ് ഒക്ടോബർ 25 മുതലാണ് ആരംഭിക്കുക. എന്നാൽ  ടെസ്റ്റ് ഡ്രൈവ്  നടത്തിയതിന് ശേഷം ലാസ്റ്റ് പേയ്മെന്റ് നടത്താനാണ് കമ്പനി ആവശ്യപ്പെടുക.

നവംബർ 10 മുതൽ ഓല എസ് 1 ന്റെ ലാസ്റ്റ്  പേയ്മെന്റ് സ്വീകരിക്കാൻ തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കുന്നു.  ഓല സ്കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവ് നവംബർ 10 ന് മുമ്പ് ആരംഭിക്കുമെന്നാണ് ഇതിനർത്ഥം.

ഓല സ്കൂട്ടറിന്റെ ആദ്യ ലോട്ട് കമ്പനി ഇതിനകം ബുക്ക് ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ മാസം, വെറും രണ്ട് ദിവസത്തിനുള്ളിൽ, കമ്പനി 1100 കോടി രൂപയുടെ ഓല സ്കൂട്ടർ ബുക്ക് ചെയ്തു. ഇപ്പോൾ അതിന്റെ അടുത്ത ഭാഗത്തിന്റെ ബുക്കിംഗ് ദീപാവലിക്ക് മുമ്പ് നവംബർ 1 മുതൽ ആരംഭിക്കും. ഓല സ്കൂട്ടറിന്റെ 2 മോഡലുകൾ കമ്പനി പുറത്തിറക്കി. ഇതിൽ, ഓല എസ് 1 ന്റെ എക്സ് ഷോറൂം വില 99,999 രൂപയും ഓല എസ് 1 പ്രോയുടെ വില 1,29,999 രൂപയുമാണ്. ഓല എസ് 1ന്‍റെ  ഡെലിവറി, ടെസ്റ്റ് ഡ്രൈവ് എന്നിവ സംബന്ധിച്ച് വ്യക്തത നൽകാത്തതിനാൽ  സ്കൂട്ടർ ബുക്ക് ചെയ്ത ഉപഭോക്താക്കൾ നേരത്തെ പരാതിയുമായി രംഗത്ത് വന്നിരുന്നു.