വാണിജ്യ സിലിണ്ടറിന് വൻ വില വർധന; 266 രൂപ കൂട്ടി


രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എല്ലാ വിഭാഗം എൽ പി ജി സിലിണ്ടറുകൾക്കും കഴിഞ്ഞ ഒക്ടോബർ ആറിന് 15 രൂപ വർധിപ്പിച്ചിരുന്നു.

Read Also : കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

ഇതിനിടെ രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.

Story Highlights : Cooking gas price hike

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും 
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.


കടപ്പാട്: 24 News