29-Oct-2021
വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധിയാണ് നീട്ടിയത്. ( vehicle documents date extended )
1989ലെ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുകയായിരുന്നു. കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങളിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന വിവിധ തലങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു.
സാരഥി, വാഹൻ എന്നീ സോഫ്റ്റ് വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*