ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയിൽ 44.52 രൂപക്ക്​ പെട്രോൾ വിതരണം ചെയ്യുന്നു


petrol



മലപ്പുറത്ത്​ പെട്രോളിന് 44.52 രൂപ; പമ്പിൽ തിരക്കോട്​ തിരക്ക്

മലപ്പുറം: മലപ്പുറത്ത് പെട്രോൾ ലിറ്ററിന്​ 44.52 രൂപ. വില​​ ​േകട്ട്​ വണ്ടിയും കൊണ്ട്​ പാഞ്ഞെത്തിയത്​ നിരവധി പേർ.  രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയിൽ പ്രതീകാത്മകമായി ഉണ്ടാക്കിയ  പമ്പിലാണ് വൻ വിലക്കുറവിൽ ഇന്ധനം വിറ്റത്​.

പെട്രോളിന്​ കേന്ദ്ര-സംസ്ഥാനങ്ങൾ ചുമത്തിയിട്ടുള്ള നികുതികൾ കുറച്ചാണ്​ ലിറ്ററിന് 44.52 രൂപ നിരക്കിൽ വിതരണം ചെയ്തത്. '​പ്രത്യേക' ഒാഫറിൽ ഇന്ധനം നിറക്കാൻ നിരവധി വാഹനങ്ങളാണ് പമ്പിലെത്തിയത്.

ശനിയാഴ്ച മലപ്പുറം കെ.എസ്.ആർ.ടി.സി പരിസരത്ത് നടന്ന 'നികുതി രഹിത നീതി പെട്രോൾ പമ്പ്' എന്ന പ്രതിഷേധ പരിപാടി കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയി അധ്യക്ഷത വഹിച്ചു