മകന്റെ വിജയത്തെ സ്വപ്നം എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ബിനോദ് ബോസെക് പറഞ്ഞു. തുടക്കത്തിൽ വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു ഇത്. ഒരു സ്വപ്നമായിരുന്നു ഈ നേട്ടം. എനിക്ക് വിദ്യാഭ്യാസമില്ല. മധുരം പങ്കുവെച്ചാണ് ഈ കുടുംബം മകന്റെ വിജയം ആഘോഷിച്ചത്. നിരവധി പേരാണ് അനിലിന് അഭിനന്ദനം അറിയിക്കാൻ ഈ വീട്ടിലേക്ക് എത്തിയത്. ഞങ്ങൾ വളരെ ഹാപ്പിയാണ്. കഴിഞ്ഞ വർഷം 616-ാം റാങ്കാണ് അവന് ലഭിച്ചത്. ഒരു തവണ കൂടി പരീക്ഷയെഴുതണമെന്ന് പറഞ്ഞു. മൂന്നാം തവണ 45-ാം റാങ്ക് ലഭിച്ചു. ഇത്രയും മികച്ച റാങ്ക് ലഭിച്ചപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു. ഈ ജില്ലയെ സംബന്ധിച്ച് വളരെ അഭിമാനം നിറഞ്ഞ മുഹൂർത്തമാണിത്. അനിലിന്റെ സഹോദരൻ ബാബുൽ ബോസെകിന്റെ വാക്കുകൾ.
ബോംബെ ഐഐടിയിൽ ബിരുദം നേടിയ, ബീഹാറ് സ്വദേശി ശുഭം കുമാറാണ് ഇത്തവണത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. 761 പേരാണ് സിവിൽ സർവ്വീസ് യോഗ്യത നേടിയത്. 545 ആൺകുട്ടികളും 216 പെൺകുട്ടികളും. മികച്ച വിജയം നേടിയ ആദ്യത്തെ പേരിൽ 13 ആൺകുട്ടികളും 12 പെൺകുട്ടികളും ഉൾപ്പെടുന്നു