"കോവിഡ് ധന സഹായം 50,000 രൂപ, അപ്പീലിനും ധനസഹായത്തിനും ഇന്ന് മുതൽ അപേക്ഷിക്കാം



കോവിഡ് ധനസഹായത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകൾ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക 'കൊവിഡ് 19" മരണ സർട്ടിഫിക്കറ്റ് നൽകും. ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൻമേൽ തീരുമാനമെടുക്കുക
ഓൺലൈനായും നേരിട്ടും അ‌പേക്ഷ നൽകാം.അ‌ക്ഷയകേന്ദ്രങ്ങൾ വഴിയും അ‌പേക്ഷ നൽകാം.
കൊവിഡ് മൂലം മരിച്ചവർക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മരണത്തിലുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ  ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഐ.സി.എം.ആർ. പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരമാകും പുതിയ പട്ടിക തയ്യാറാക്കുക. കേരള സർക്കാർ ഇതുവരെ കൊവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള പട്ടികയിൽ ഉൾപ്പെടാത്തവരുടെ ബന്ധുക്കൾക്ക് അപ്പീൽ നൽകാം."