*50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്ക് പെന്‍ഷന് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ*

*30-10-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

1) അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.

2) അപേക്ഷകയുടെ വയസ് 50 വയസ്സ് പൂര്‍ത്തിയായിരിക്കണം

3) അപേക്ഷക സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)

4) അപേക്ഷക അവിവാഹിതയായിരിക്കണം.

5) അപേക്ഷക ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്.

6) മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല.(വികലാംഗരാണെങ്കില്‍ ബാധകമല്ല) (ഇ.പി.എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന് മാത്രമേ അര്‍ഹത ഉള്ളു ).

7) അപേക്ഷകയുടെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)

8) അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല

9) 1000 സി.സി.യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്

10) അപേക്ഷക യാചകയാകാന്‍ പാടില്ല

11) അപേക്ഷക
കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.

12) അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല

13) അപേക്ഷക കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.

14) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം

15) വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല.

16) കേരള സംസ്ഥാനത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം

17) 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാര്‍ക്കും അപേക്ഷിക്കാം.

*സ്പെഷ്യല്‍ തുക*

★ ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്സ് മുകളില്‍ ) - Rs 1500/-

★ ശാരീരികമായി/ മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ (Disability 80% മുകളില്‍ ) - Rs 1500/-
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*