✈️*ടാറ്റ ടു ടാറ്റ !**_എയർ ഇന്ത്യ 68 വർഷത്തിനുശേഷം ടാറ്റ ഗ്രൂപ്പിന് സ്വന്തമായി_.*



1932 ലാണ് JRD ടാറ്റ വിമാനസർവീസ് ആരംഭിക്കുന്നത്. പേര് ടാറ്റ എയർ ലൈൻസ്.

1946 ൽ ടാറ്റ എയർ ലൈൻസ് പേരുമാറ്റി എയർ ഇന്ത്യ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി.

1948 ജൂൺ 8 ന് എയർ ഇന്ത്യ മുംബൈയിൽ നിന്ന് ലണ്ടൻ വരെയുള്ള ആദ്യ അന്താരാഷ്ട്ര വിമാനസർവീസ് നടത്തി.

1953 ൽ ടാറ്റായുടെ എയർ ഇന്ത്യ ഉൾപ്പെടെ 8 വിമാനക്കമ്പനികളെ കേന്ദ്രസർക്കാർ ദേശസാൽക്കരിച്ച് എയർ ഇന്ത്യയും ഇന്ത്യൻ എയർ ലൈൻസും രൂപീകരിച്ചു. എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകളും ഇന്ത്യൻ എയർലൈൻസ് ഡൊമസ്റ്റിക് സർവീസുകളുമാണ് നടത്തിവന്നത്.

68 വർഷങ്ങൾക്കുശേഷം എയർ ഇന്ത്യയും ഇന്ത്യൻ എയർ ലൈൻസും വീണ്ടും ടാറ്റായുടെ സ്വന്തമായി മാറിയിരിക്കുന്നു.

സർക്കാർ എയർ ഇന്ത്യയുടെ 100 % ഷെയറുകളും ടാറ്റയ്ക്ക് കൈമാറുകയാണ്. ഇതിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ഉം പൂർണ്ണമായി ഉൾപ്പെടുന്നു.ഇതോടൊപ്പം കാർഗോ ,ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനി AISATS ന്റെ 50 % ഷെയറും ടാറ്റയ്ക്ക് ലഭിക്കും.

വിമാനങ്ങൾ കൂടാതെ എയർ ലൈൻ പ്രോപ്പർട്ടി, ജീവനക്കാരുടെ ഹൗസിങ് സൊസൈറ്റി, എയർപോർ ട്ടുകളിലെ ലാൻഡിംഗ് പാർക്കിങ് സ്ലോട്ടുകളും ഇതിൽ ഉൾപ്പെടുന്നു.

ടാറ്റയ്ക്ക് ഇന്ത്യയിലെ എയർ പോർട്ടുകളിൽ 4400 ഡൊമസ്റ്റിക്, 1800 അന്താരാഷ്ട്ര ലാൻഡിംഗ് - പാർക്കിങ് സ്ലോട്ടുകൾ ലഭ്യമാകും.ഇതോടൊപ്പം വിദേശ എയർ പോർട്ടുകളിൽ 900 സ്ലോട്ടുകൾ ലഭിക്കുന്നതാണ്..

ഈ ഡീൽ പ്രകാരം മുംബൈയിലെ 1500 കോടി വിലവരുന്ന എയർ ഇന്ത്യയുടെ ഹെഡ് ഓഫീസ്, ഡൽഹി യിലെ എയർ ലൈൻസ് ഹൗസ് എന്നിവ ടാറ്റയ്ക്ക് സ്വന്തമാകും.

എയർ ഇന്ത്യയുടെ പക്കലുള്ള 172 എയർ ക്രാഫ്റ്റുകളും ( ഇതിൽ 87 എണ്ണം സ്വന്തമാണ്) 20 എയർ ബസ്സുകളും ( A 321 ) ടാറ്റയ്ക്ക് കൈമാറും.

എയർ ഇന്ത്യയുടെ ലേലത്തിന് സർക്കാർ 15000 മുതൽ 20000 കോടി രൂപവരെയാണ് റിസേർവ് പ്രൈസ് ആയി നിശ്ചയിച്ചിരുന്നത്. ഏറ്റവും കൂടുതൽ തുക ഓഫർ ചെയ്തത് ( 18000 കോടി) ടാറ്റയായിരുന്നു.

ടാറ്റയുടെ അധീനതയിൽ ഇനി എയർ ഇന്ത്യ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരും എന്നുറപ്പാണ്. ജീവനക്കാരുടെ മോശം പെരുമാറ്റം,കൃത്യനിഷ്ഠയിലായ്മ, നിലവാരമില്ലാത്ത കസ്റ്റമർ സർവീസ്, യാത്രക്കാ ർക്കുള്ള സൗകര്യങ്ങളുടെ പരിമിതി ഇതിനെല്ലാം ടാറ്റ ഉടനടി പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം ആധുനിക സൗകര്യങ്ങളുള്ള പുതിയ വിമാനങ്ങളും നമുക്ക് പ്രതീക്ഷിക്കാം.

( ടാറ്റ എന്ന പേര് ഗുജറാത്തി വാക്കായ 'ഠംട്ട' (Tamta) അഥവാ തീഖാ ( ttheekka) എന്നതിൽനിന്നുണ്ടായതാണ്. JRD ടാറ്റ യുടെ ഇളയച്ഛൻ ജംഷെഡ് ടാറ്റമുതൽ ടാറ്റ കുടുംബത്തിലെ ഉന്നത സ്ഥാനീയരെല്ലാം വലിയ മുൻകോപി കളാണ് എന്ന കാര്യം വിശ്വപ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ ഇവരെ പൊതുവിൽ എല്ലാവരും ഠംട്ട എന്ന അപരനാമത്തിലാണ് വിളിച്ചിരുന്നത്.ഠംട്ട ചുരുങ്ങിച്ചുരുങ്ങി പിൽക്കാലത്ത് ടാറ്റ ആയതാണ്. അത് ഒടുവിൽ സസന്തോഷം ടൈറ്റിലായി അവർ സ്വീകരിച്ചു. ഠംട്ട എന്നാൽ എരിവുള്ളത് ( തീഖ) എന്നാണർത്ഥം )

അന്തസ്സായി ബിസിനസ്സ് ചെയ്യുന്ന ടാറ്റയുമായുള്ള സർക്കാരിന്റെ ഈ വിൽപ്പന ഉടമ്പടി വരുംനാളുകളിൽ ജനങ്ങൾക്ക് നല്ല സർവീസും മികച്ച സൗകര്യങ്ങളും ലഭ്യമാക്കുന്ന ഒന്നായിരിക്കും എന്നതിൽ ഒരു സംശയവുമില്ല. 
➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*