*01-10-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
ആഭ്യന്തര കലഹം രൂക്ഷമായ കോണ്‍ഗ്രസില്‍ വിവിധ പദവികളില്‍നിന്നും മുതിര്‍ന്ന നേതാക്കളുടെ രാജി തുടരുന്നു. ഏറ്റവും ഒടുവില്‍ ജയ്ഹിന്ദ് പ്രസിഡന്റ് സ്ഥാനമടക്കം വിവിധ പദവികളില്‍ നിന്നും രമേശ് ചെന്നിത്തല രാജിവെച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ സ്ഥാനവും ചെന്നിത്തല രാജിവച്ചു. കഴിഞ്ഞ മെയ് 24-നാണ് ചെന്നിത്തല രാജി നല്‍കിയത്. കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്നാണ് ചെന്നിത്തലയുടെ നിലപാട്.മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കാത്തതിനാലാണ് സ്ഥാനങ്ങളില്‍ തുടര്‍ന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നുമാണ് വിശദീകരണം. വി.എംസുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി പ്രസിഡന്റായ സമയത്തും ചെന്നിത്തല തല്‍സ്ഥാനങ്ങളില്‍ തുടര്‍ന്നിരുന്നു. കെ.പി.സി.സി നേതൃത്വവുമായുള്ള തര്‍ക്കങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ രാജിക്ക് പിന്നിലെന്നാണ് കരുതുന്നത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*