*പിതാവ് രജിസ്റ്റർ ചെയ്ത വിൽ പത്രത്തിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം മകന് ലഭിക്കുമോ?*




സബ് രജിസ്ട്രാർ ഓഫീസിലോ, ജില്ലാ രജിസ്ട്രാർ ഓഫീസിലോ ഡെപ്പോസിറ് ചെയ്ത വിൽ പത്രങ്ങൾ പൊതു രേഖയായി മാറുന്നുണ്ടെങ്കിലും, ഡെപ്പോസിറ് ചെയ്ത വിൽ പത്രം ഒരു സ്വകാര്യ രേഖയാണ്. അതിനാൽ വിവരാവകാശ നിയമപ്രകാരം പകർപ്പ് ലഭിക്കില്ല.
....................................................................
*വിൽ പത്ര കർത്താവിന്റെ മരണശേഷം ഡെപ്പോസിറ്റ് ചെയ്ത വിൽ പത്രത്തിനെ കുറിച്ച് രജിസ്ട്രാർ അവകാശികളെ അറിയിക്കുമോ?*

വിൽ പത്ര കർത്താവിന്റെ മരണശേഷം അവകാശികളെ വിൽ പത്രത്തെ കുറിച്ച് വിവരം അറിയിക്കുവാനുള്ള ഉത്തരവാദിത്തം സർക്കാറിനില്ലായെന്ന് വിൽപത്രം ഡെപ്പോസിറ്റ് ചെയ്യുമ്പോൾ തന്നെ വിൽ പത്ര കർത്താവിനെ രജിസ്ട്രാർ അറിയിക്കുന്നതാണ്.
....................................................................
*രണ്ടാളുകൾ സംയുക്തമായി ചേർന്നെഴുതി ഡെപ്പോസിറ്റ് ചെയ്ത വിൽപത്രത്തിന്റെ പകർപ്പ് അതിലൊരാളുടെ മരണശേഷം രണ്ടാമത്തെ വ്യക്തിക്ക് ലഭിക്കുമോ?*

നടപടി ക്രമങ്ങൾക്ക് ശേഷം പകർപ്പ് ലഭിക്കുന്നതാണ്.
..............................................