24-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്തവരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. വാക്‌സിന്‍ എടുക്കാത്ത എഴുപത് ശാതമാനത്തിലേറെ പേരിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്. ഇതോടെ സംസ്ഥാനത്തെ ജനങ്ങളില്‍ നാലില്‍ മൂന്നു പേര്‍ക്കും കോവിഡ് വന്നുപോയിരിക്കാമെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ സീറോ പ്രിവലന്‍സ് സര്‍വേയില്‍ സൂചന നല്‍കുന്നത്. വാക്സിന്‍ എടുക്കാത്തവരില്‍ 70.01 % പേരിലും ആന്റിബോഡി സാന്നിധ്യമുള്ളതായാണ് കണ്ടെത്തല്‍.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 48.88 ലക്ഷം മാത്രമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതര്‍. വാക്സിന്‍ എടുക്കാത്ത 18 വയസ്സിന് മുകളിലുള്ള 847 പേരിലാണ് ആന്റിബോഡി പരിശോധന നടത്തിയത്. ഇതില്‍ 593 പേര്‍ സീറോ പോസിറ്റീവ് ആയി. കോവിഡ് വന്നുപോയതുമൂലമോ വാക്സിന്‍ എടുത്തതുവഴിയോ ശരീരത്തില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുള്ളവരെയാണ് സിറോ പോസിറ്റീവ് ആയി കണക്കാക്കുന്നത്. നേരത്തേ കോവിഡ് ബാധിച്ച ഏതാണ്ട് 5% പേരില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുംവിധമുള്ള ആന്റിബോഡി സാന്നിധ്യമില്ലെന്നും കണ്ടെത്തി.
കോവിഡ് ബാധിച്ച് ഏറെ കഴിയും മുന്‍പുതന്നെ ചിലരിലെങ്കിലും വൈറസിനെതിരായ പ്രതിരോധശേഷി നഷ്ടമാകുന്നുവെന്നാണ് ഇതു നല്‍കുന്ന സൂചന. കോവിഡ് ബാധിതരില്‍ 95.55 % പേരിലും കോവിഡ് ബാധിക്കാത്തവരില്‍ 81.7 % പേരിലുമാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും എടുത്തവരില്‍ 89.92 % ആണ് സിറോ പോസിറ്റിവിറ്റി. ശേഷിക്കുന്ന 10 ശതമാനത്തിലേറെപ്പേരില്‍ ആന്റിബോഡി സാന്നിധ്യമില്ലാത്തത് നിശ്ചിത കാലത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് ആവശ്യമെന്നതിന്റെ സൂചനയാണ്. ഒരു ഡോസ് മാത്രമെടുത്തവരില്‍ 81.7 % ആണു സീറോ പോസിറ്റിവിറ്റി. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടും കോവിഡ് സ്ഥിരീകരിക്കാത്തവര്‍ 88.02 % ആണ്.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*