25-Oct-2021
സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകൾ, ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകൾ എന്നിവ ഇന്നാരംഭിക്കും. അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു.
ഈ മാസം പതിനെട്ടിന് എല്ലാ ക്ലാസുകളും തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും, കനത്ത മഴയെത്തുടർന്ന് മാറ്റി വെക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*