കടപ്പാട് : മനോരമ ലേഖകൻ
ന്യൂഡൽഹി ∙ അതിർത്തിയിൽ കരുത്ത് തെളിയിച്ച് ഇന്ത്യൻ സൈന്യം. അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലാണ് സൈന്യം അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. അതിർത്തിയിൽ ചൈനയുടെ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലാണു നീക്കം. ടാങ്ക് വിരുദ്ധ സേന മിസൈൽ ഉപയോഗിച്ച് ലക്ഷ്യം തകർക്കുന്ന വിഡിയോ പുറത്തുവിട്ടു.
കിടങ്ങുകളിലും കുഴികളിലും മറഞ്ഞിരുന്നാണ് സായുധരായ സൈനികർ ആക്രമണം നടത്തിയത്. ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറാൻ ശ്രമിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പ് നൽകാനാണ് അഭ്യാസ പ്രകടനം നടത്തിയതെന്നു സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയാണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്.