സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തൃശൂർ മേഖലാ കാര്യാലയത്തിലേക്കും അതിന്റെ കീഴിലുള്ള കുന്നംകുളം, ചാലക്കുടി സബ് സെന്ററുകളിലേക്കും ഡിസിഎഫ്എ/ ടാലി കോഴ്സുകൾ പഠിപ്പിക്കാൻ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ഒരു വർഷം പ്രവർത്തി പരിചയമുള്ള ഒന്നാം ക്ലാസ് എം കോം, ടാലി അല്ലെങ്കിൽ ബി.കോം, ഡി.സി.എഫ്.എ യോഗ്യതയുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം എൽ.ബി.എസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ മുമ്പാകെ ഒക്ടോബർ 27ന് രാവിലെ 11 മണിക്ക് ഹാജരാകണം. ഫോൺ: 0487 2250657, 2250751