Pages

*പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ല ; മുഖ്യമന്ത്രി*


18-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

പൗരത്വനിയമം സംസ്ഥാനത്ത്​ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നിയമം ഒരു സംസ്ഥാനത്തുമാത്രം നടപ്പാക്കാതിരിക്കാനാകുമോയെന്ന സംശയം ചിലര്‍ക്കുണ്ടായിരുന്നുവെന്നും മുന്‍ മന്ത്രി പി.എം.അബൂബക്കര്‍ അനുസ്​മരണ സമ്മേളനം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ​ചെയ്​ത്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ പൗരത്വം മതാടിസ്​ഥാനത്തില്‍ നല്‍കാനുള്ള നീക്കം നടന്നപ്പോള്‍ വേറിട്ട ശബ്​ദമുയര്‍ത്താന്‍ കേരളത്തിന്​ കഴിഞ്ഞു. പല എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കാനും മതനിര​പേക്ഷത തകര്‍ക്കാനുമുള്ള ശ്രമം നടക്കുന്നുണ്ട്​. പി.എം.അബൂബക്കര്‍ മതനിരപേക്ഷതക്കുവേണ്ടി വിട്ടുവീഴ്​ചയില്ലാത്ത സമീപനമെടുത്തിരുന്നു.

മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്തണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്​തു. ഒരു വിഭാഗം ആളുകള്‍ വീരശൂര പരാക്രമി എന്ന് വിശേഷിപ്പിച്ച സവര്‍ക്കര്‍ മാപ്പ് എഴുതിനല്‍കിയത് ജയിലില്‍ കിടക്കാന്‍ പ്രയാസമുള്ളതിനാലാണ്. എന്നാല്‍, പി.എം.അബൂബക്കര്‍ അടിയന്തരാവസ്​ഥ കാലത്ത്​ ചാഞ്ചല്യമില്ലാതെ ജയില്‍വാസം അനുഷ്ഠിച്ചെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പി.എം.അബൂബക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ തുറമുഖമന്ത്രി അഹമ്മദ്​ ദേവര്‍ കോവില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൊതുമരാമത്ത്​ മന്ത്രിയെന്ന നിലയില്‍ കോഴിക്കോടിന്റെ മുഖച്ഛായ മാറ്റാന്‍ പി.എം.അബൂബക്കര്‍ ശ്രമിച്ചിരുന്നതായി അഹമ്മദ്​ ദേവര്‍ കോവില്‍ പറഞ്ഞു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*