18-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
പൗരത്വനിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നിയമം ഒരു സംസ്ഥാനത്തുമാത്രം നടപ്പാക്കാതിരിക്കാനാകുമോയെന്ന സംശയം ചിലര്‍ക്കുണ്ടായിരുന്നുവെന്നും മുന്‍ മന്ത്രി പി.എം.അബൂബക്കര്‍ അനുസ്മരണ സമ്മേളനം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം നടന്നപ്പോള്‍ വേറിട്ട ശബ്ദമുയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. പല എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കാനും മതനിരപേക്ഷത തകര്‍ക്കാനുമുള്ള ശ്രമം നടക്കുന്നുണ്ട്. പി.എം.അബൂബക്കര്‍ മതനിരപേക്ഷതക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമീപനമെടുത്തിരുന്നു.
മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വര്‍ഗീയശക്തികളെ അകറ്റിനിര്‍ത്തണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ഒരു വിഭാഗം ആളുകള്‍ വീരശൂര പരാക്രമി എന്ന് വിശേഷിപ്പിച്ച സവര്‍ക്കര്‍ മാപ്പ് എഴുതിനല്‍കിയത് ജയിലില്‍ കിടക്കാന്‍ പ്രയാസമുള്ളതിനാലാണ്. എന്നാല്‍, പി.എം.അബൂബക്കര്‍ അടിയന്തരാവസ്ഥ കാലത്ത് ചാഞ്ചല്യമില്ലാതെ ജയില്‍വാസം അനുഷ്ഠിച്ചെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പി.എം.അബൂബക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ കോഴിക്കോടിന്റെ മുഖച്ഛായ മാറ്റാന്‍ പി.എം.അബൂബക്കര്‍ ശ്രമിച്ചിരുന്നതായി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*