*സ്കൂൾ തുറക്കുമ്പോൾ ചെലവ് ചെറുതല്ല ; രക്ഷിതാക്കൾ നെട്ടോട്ടത്തിൽ, വിപണിയിൽ ഉണർവില്ലെന്ന് വ്യാപാരികൾ*


➖➖➖➖➖➖➖➖➖➖

തീരാത്ത കോവിഡ് പ്രതിസന്ധിക്കിടയില്‍ സ്കൂളുകള്‍ തുറക്കുമ്പോള്‍, കുട്ടികള്‍ക്കായുള്ള പഠനസാമഗ്രികള്‍ വാങ്ങലാണ് രക്ഷിതാക്കള്‍ക്ക് മുന്നിലെ വലിയ കടമ്പ. ഒന്നിലധികം കുട്ടികള്‍ സ്കൂളില്‍ പോകുന്ന ഇടത്തരം വീടുകളില്‍ ഇതിനായി നല്ലൊരു തുക തന്നെ കണ്ടെത്തേണ്ട നിലയിലാണ്. പല രക്ഷിതാക്കളും കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുമ്പോള്‍, വിപണിയില്‍ പ്രതീക്ഷിച്ച ഉണര്‍വ്വ് കാണാനില്ലെന്ന് വ്യാപാരികളും പറയുന്നു.

ഡിസ്കൗണ്ടും കഴിച്ച്‌ ശരാശരി വിലയില്‍ പിടിച്ച്‌ വാങ്ങാന്‍ ആണെങ്കിലും നല്ലൊരു തുക വേണം. സ്കൂള്‍ ബാഗ് , കുട, ഷൂ, യൂണിഫോം സ്കര്‍ട്ടും ഷര്‍ട്ടും, മാസ്ക്ക്, സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ്, 10 നോട്ടുബുക്കുകള്‍, സാനിറ്റൈസര്‍, പേന, കളര്‍ പെന്‍, ഇങ്ങനെ നീളുന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക. ഏറ്റവും കുറഞ്ഞ നിലയിൽ മൊത്തം മൂവായിരം രൂപയിൽ അധികം ഒരാള്‍ക്ക് ആവശ്യമായിവരും എന്നാണ് കണക്ക്. ഒന്നിലധികം കുട്ടികളുള്ള വീടുകളില്‍ ചെലവ് ഇരട്ടിയാകും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറുന്നതിന്റെ തിരക്ക് വ്യാപാര കേന്ദ്രങ്ങളിലും വലിയതോതില്‍ ഇതുവരെയും പ്രകടമായിട്ടില്ല.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*