നമ്മുടെ പൂർവ്വികർ കല്ലിനെ പൂജിച്ചു...

നമ്മുടെ പൂർവ്വികർ കല്ലിനെ പൂജിച്ചു...

അവർ പർവ്വതങ്ങളെ തൊഴുതു... 

അവർ മരത്തിന് ചുറ്റും കൈകൂപ്പി വലം വെച്ചു....

അവർ നദിയെ ദേവിയായി ആരാധിച്ചു ....

അവർ കാവുകളും കുളങ്ങളും സംരക്ഷിച്ചു... 

അവർ ഭൂമിയെ ദേവിയായി കണ്ടു പൂജിച്ചു...

അവർ പ്രകൃതിയെ വണങ്ങി, ആരാധിച്ചു ബഹുമാനിച്ചു...

അവരെ പാമ്പിനെ പൂജിക്കുന്ന വിഢികൾ എന്നു വിളിച്ച് കളിയാക്കി.... 

അവരെ മൃഗങ്ങളെ ആരാധിക്കുന്ന പ്രാകൃതർ എന്നു വിളിച്ചു പരിഹസിച്ചു.. 

അവർ അവരുടെ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യ്തില്ല.

അവർ പ്രകൃതിയെ ആരാധിച്ച് പ്രാകൃതരായി ജീവിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായോ?

നമ്മുടെ സംസ്കാരവും വിശ്വാസവും പ്രകൃതിയോട് ചേർത്തു വെച്ചത്‌, നമ്മുടെ നിലനിൽപിന് വേണ്ടിയായിരുന്നു ...

നിങ്ങൾ ആർത്തിയോടെ  പുഴയിലെ മണൽ വാരിയതും, മലകൾ ഇടിച്ച് നിരത്തിയതും, മരങ്ങൾ വെട്ടി നശിപ്പിച്ചതും , വയലുകൾ നികത്തിയതും, കായൽ കൈയേറിയതും,
പശ്ചിമഘട്ടം എന്ന നമ്മുടെ സംരക്ഷണ വലയം കയ്യേറി നശിപ്പിച്ചതും, ഓർക്കുന്നോ?

 ഇതിനെല്ലാം കേരളത്തിലെ അധികാര വർഗ്ഗം, വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്ന്  കുട പിടിച്ചു തന്നു.

അന്ന് മാധവ ഗാഡ്‌ഗിലിനെ കല്ലെറിയാൻ ,കല്ല് തിരഞ്ഞവർ.. ഇന്ന് കൺട്രോൾ റൂമിലെ നമ്പറുകൾ തിരയുന്നു...

പ്രകൃതിയെ സ്നേഹിച്ചില്ലെങ്കിലും നശിപ്പിക്കരുത്.