17-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
രാജ്യത്ത് പതിവ് തെറ്റിക്കാതെ ഇന്നും ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുയാണ് വർദ്ധിപ്പിച്ചത്. തുടര്‍ച്ചയായി കൂടുന്ന ഇന്ധനവില റെക്കോര്‍ഡിലാണ്. കൊച്ചിയില്‍ പെട്രോള്‍ വില 106 കടന്നു. 101 കടന്ന ഡീസല്‍ വിലയും സര്‍വ്വ കാല റെക്കോര്‍ഡിലാണ്. 23 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 6.27 രൂപയും പെട്രോളിന് 4.65 രൂപയുമാണ്. ഇന്നലെയും പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് പെട്രോളിന് 107.76 രൂപയും ഡീസലിന് 101.29 രൂപയുമായിരുന്നു. കൊച്ചിയില്‍ ഇന്നത്തെ വില പെട്രോളിന് 105 .72 രൂപയും 99.41 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 105.92 രൂപയും ഡീസലിന് 99.63 രൂപയുമായിരുന്നു.
അതേസമയം ഇന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും വില കൂടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.84 രൂപയും ഡീസലിന് 94.57 രൂപയുമാണ് വില. മുംബൈയില്‍ പെട്രോള്‍ വില 34 പൈസയും ഡീസലിന് 37 പൈസയും വര്‍ധിപ്പിച്ചു. ഇവിടെ പെട്രോളിന് 111.77 രൂപയും ഡീസലിന് 102.52 രൂപയുമാണ് വില. ആഗോളവിപണിയിലും എണ്ണവില വര്‍ധിച്ചു. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 84 ഡോളര്‍ പിന്നിട്ടു. അന്താരാഷ്ട്ര വിപണിയില്‍ ചെറിയ വില വര്‍ധനവ് ഉണ്ടായപ്പോള്‍ തന്നെ ഇന്ത്യയിലെ എണ്ണ കമ്പനികള്‍ പെട്രോളിനും ഡീസലിനും വില കൂട്ടാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍, നേരത്തെ ആഗോള വിപണിയില്‍ വില കുറഞ്ഞപ്പോള്‍ അതിന് ആനുപാതികമായി പെട്രോള്‍-ഡീസല്‍ വില കുറക്കാന്‍ കമ്പനികള്‍ തയാറായിരുന്നില്ല.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*