*ഇന്ന് വയോജന ദിനം ; വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നു*


01-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖➖

ഇന്ന് വയോജന ദിനം, കുടുംബങ്ങളില്‍ വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നു. വയോജനങ്ങള്‍ക്ക് നേരെയുള്ള പരാതികള്‍ സമര്‍പ്പിക്കുന്നതിനായി വിവിധ ജില്ലകളിലെ മെയ്ന്റനന്‍സ് ട്രൈബ്യൂണലില്‍ മാത്രമായി കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ നിരവധി പരാതികളാണ് ലഭിച്ചത്, ഇതില്‍ നൂറുകണക്കിന് പരാതികള്‍ ട്രൈബ്യുണല്‍ വഴി പരിഹരിച്ചതായി അധികൃതര്‍ പറഞ്ഞു. ട്രൈബ്യൂണലില്‍ എത്തുന്ന പരാതികള്‍ക്ക് പുറമേ പോലീസ് സ്റ്റേഷനുകളിലും മറ്റും എത്തുന്ന പരാതികളും ഏറെയാണ്.

മുന്‍ ആര്‍.ഡി.ഒ എന്‍.കെ.കൃപയുടെയും ഇപ്പോള്‍ ചുമതല വഹിക്കുന്ന ആര്‍.ഡി.ഒയുടെയും നേതൃത്വതില്‍ സമയബന്ധിതമായി പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച്‌ വരികയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മക്കള്‍ ഉപേക്ഷിക്കപ്പെട്ടവരും ആരും ആശ്രയമില്ലാത്തവരുമായ ആയിരക്കണക്കിന് പേരാണ് വൃദ്ധസദനങ്ങളില്‍ കഴിയുന്നത്. 

*പരാതികളില്‍ കര്‍ശന നടപടികളുമായി മെയിന്റനന്‍സ് ട്രൈബ്യുണല്‍*

ആര്‍.ഡി.ഒമാരുടെ നേതൃത്വത്തിലാണ് പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത്. ഇതുവരെ ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും പരിഗണിച്ച്‌ വയോജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞതായി ആര്‍.ഡി.ഒമാര്‍ പറഞ്ഞു. മാതാപിതാക്കളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നവര്‍ക്കെതിരെ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മെയിന്റന്‍സ് ട്രൈബ്യൂണലില്‍ എത്തുന്ന പരാതികള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ നേരിട്ട് അന്വേഷണം നടത്തിയാണ് ആര്‍.ഡി.ഒ മാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്ന് ബോധവത്ക്കരണം ഉള്‍പ്പടെ നടത്തുന്നുണ്ടെങ്കിലും ഒരോ വര്‍ഷം ചെല്ലുംതോറും പരാതികളുടെ എണ്ണം വര്‍ദ്ധിച്ച്‌ വരികയാണ്. സംസ്ഥാനത്ത് ഇത്തരത്തില്‍ 27 ട്രൈബ്യൂണലുകളാണ് പ്രവര്‍ത്തിക്കുന്നത്. വയോജനങ്ങള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യക്ഷേമ വകുപ്പും നടത്തി വരുന്നുണ്ട്.

*ലഭിക്കുന്ന പരാതികള്‍*

മക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുതല്‍ സ്വത്ത് തര്‍ക്കം വരെ, ശരീരിക ഉപദ്രവം, മാനസിക പീ‌ഡനം, മക്കള്‍ സംരക്ഷിക്കാത്ത സംഭവം തുടങ്ങി നിരവധി പരാതികളാണ് ലഭിക്കുന്നത്.

➖️➖️➖️➖️➖️➖️➖

*🌍പഞ്ചായത്ത് വാർത്തകൾ