*കുറഞ്ഞ വിലയുടെ മുദ്രപത്രം മനഃപൂർവ്വം തരാതിരിക്കുന്നുവെന്ന് തോന്നുന്നുണ്ടെ* *ങ്കിൽ എന്ത് ചെയ്യണം?*



100 രൂപയുടെ മുദ്രപത്രം വാങ്ങാൻ ചെല്ലുകയും 500 രൂപയുടെ മുദ്രപത്രം വാങ്ങി കൊണ്ടുവരുകയും ചെയ്യേണ്ട സന്ദർഭം ചിലർക്കെങ്കിലും ഉണ്ടായിക്കാണും.

Kerala Manufacture and Sale of Stamp Rules, 1960 പ്രകാരം അതാത്
പ്രദേശങ്ങളിലെ സ്റ്റാമ്പ്‌ വെണ്ടർമാരെ നിയമിക്കുവാനുള്ള അധികാരം ജില്ലാ ട്രഷറി ഓഫീസർക്കാണ്.

Rule 38 പ്രകാരം Form No II വിൽ സർക്കാരുമായി ഒരു എഗ്രിമെന്റ് സ്റ്റാമ്പ്‌ വേണ്ടർമാർ ഏർപ്പെടുന്നുണ്ട്.
കുറഞ്ഞ വിലയുടെ മുദ്രപത്രം സ്റ്റോക്ക് ഉണ്ടായിട്ടും, ആവശ്യക്കാർക്ക് അത് വില്പന നൽകാതെ കൂടുതൽ വിലയുടെ മുദ്രപത്രം നൽകുന്നത് ചട്ട വിരുദ്ധമാണ്. ഇക്കാര്യത്തിൽ പരാതി ഉണ്ടായാൽ 13/7/2007 സർക്കാർ ഉത്തരവ് G. O (P) No.156/2007/നി. വ പ്രകാരവും, ചട്ടം 36(18) പ്രകാരവു മുള്ള നടപടികൾ ജില്ലാ ട്രഷറി ഓഫീസർക്ക് സ്റ്റാമ്പ്‌ വെണ്ടർക്ക് എതിരെ എടുക്കുവാൻ സാധിക്കുന്നതാണ്.

മാത്രവുമല്ല സെക്ഷൻ 42 A പ്രകാരം നിലവിലുള്ള സ്റ്റാമ്പ്‌ പേപ്പറിന്റെ സ്റ്റോക്ക് ഡിനോമിനേഷൻ സഹിതം നോട്ടീസ് ബോർഡിൽ സ്റ്റാമ്പ്‌ വെണ്ടർ പ്രദർശിപ്പിക്കേണ്ടതുമാണ്. കുറഞ്ഞ വിലയുള്ള മുദ്രപത്രം മനഃപൂർവ്വം പൊതുജനങ്ങൾക്ക് നൽകുന്നില്ലായെന്ന് ജില്ലാ ട്രഷറി ഓഫീസർക്ക് ബോധിച്ചാൽ ചട്ട പ്രകാരം സ്റ്റാമ്പ്‌ വെണ്ടർമാർക്കെതിരെ നടപടി എടുക്കാവുന്നതാണ്

Kerala Manufacture and Sale Stamp Rules, 1960 പ്രകാരം അതാത് പ്രദേശങ്ങളിലെ സ്റ്റാമ്പ്‌ വെണ്ടർമാരെ നിയമിക്കുവാനുള്ള അധികാരം ജില്ലാ ട്രഷറി ഓഫീസർക്കാണ്.

Rule 38 പ്രകാരം form no II വിൽ വെണ്ടർമാർ സർക്കാരിന് സമ്മതപത്രം കൊടുക്കുന്നുണ്ട്.

*ചട്ടപ്രകാരം സ്റ്റാമ്പ്‌ വെണ്ടറുടെ പേര്, ലൈസൻസ് സ്റ്റാമ്പ് ടെൻഡർ എന്നും* *എഴുതിയ ബോർഡ് പ്രദർശിപ്പിക്കേണ്ടതാണ്.* 

*പരാതികൾ ജില്ലാ കളക്ടർ /ജില്ലാ ട്രഷറി ഓഫീസർ/ ജില്ലാ രജിസ്ട്രാർ എന്നിവരിൽ* *ആർക്കെങ്കിലും ഒരാൾക്ക് രേഖാമൂലം കൊടുക്കാവുന്നതാണ്.*