കടപ്പാട്.. ഏഷ്യനെറ്റ് ന്യൂസ് By Web TeamFirst Published Oct 28, 2021, 12:53 PM IST
ഇത്തരമൊരു കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് വ്യക്തമാക്കി. സൗദിയിൽ മദ്യപാനം ഗുരുതര കുറ്റകൃത്യമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും.
ടൂറിസ്റ്റുകള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം സൗദി അറേബ്യയിലെ മദ്യ നിരോധനത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ അഞ്ച് കോടി പേര് അടുത്ത വര്‍ഷം രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഹോളിഡേ പാക്കേജുകളും പദ്ധതികളും ടൂറിസം മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്