06-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
ദുബായ് : യു.എ.ഇയില്‍ ഫൈസര്‍, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ബൂസ്റ്റര്‍ നല്‍കുക. സിനോഫാം എടുത്തശേഷം ഫൈസറോ സ്പുട്നികോ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ലഭിക്കില്ല. 60 വയസ്സ് കഴിഞ്ഞ പൗരന്‍മാരും പ്രവാസികളും 50-59 വയസ്സിനിടയിലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ആരോഗ്യകേന്ദ്രങ്ങളില്‍ ദീര്‍ഘകാല പരിചരണത്തില്‍ കഴിയുന്നവര്‍ എന്നിവരാണ് ബൂസ്റ്റർ ലഭിക്കുന്ന വിഭാഗത്തിലുള്ളത്.
പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബൂസ്റ്റര്‍ നല്‍കാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യവകുപ്പ് വക്താവ് നൂറ അല്‍ ഗൈതി പറഞ്ഞു. രാജ്യത്ത് ഇതിനകം 20.2 മില്യണ്‍ വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായും നൂറ് പേര്‍ക്ക് 205 വാക്സിന്‍ എന്ന നിരക്കില്‍ കുത്തിവെപ്പ് നല്‍കുന്നത് എത്തിയതായും അവര്‍ ചൂണ്ടിക്കാട്ടി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*