*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ അറ്റാകുറ്റപ്പണിക്കായി Road Maintenance Fund നിലവിലുണ്ടാവും. ഇത്തരം ഫണ്ടുകൾ മറ്റു നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് തരം മാറ്റി ചില വാക്കാമോ?*




റോഡ് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ അറ്റകുറ്റപ്പണിയാണ് നടത്തേണ്ടത്. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയതിന് ശേഷവും മെയിന്റനൻസ് ഫണ്ട് ബാക്കിയുണ്ടെങ്കിൽ മെറ്റലിംഗ്, ടാറിംഗ്, കോൺക്രീറ്റിംഗ് മുതലായ നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുക്കാവുന്നതാണ്. അറ്റകുറ്റപ്പണികൾ നിലവിൽ ഇല്ലാ എന്നും, ഫണ്ട് നിർമ്മാണ പ്രവർത്തികൾക്ക് വിനിയോഗിക്കാം എന്നും ഭരണ സമിതി ഐക്യകണ്ഠേന തീരുമാനം എടുത്തതിനു ശേഷമായിരിക്കണം ഫണ്ട് നിർമ്മാണ പ്രവർത്തികൾക്ക് വിനിയോഗിക്കേണ്ടത്. സർക്കാർ ഉത്തരവ് 68228/2012/LSG

ഭരണസമിതി എടുത്ത തീരുമാനങ്ങളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചാൽ അറിയുവാൻ സാധിക്കും.
..............................................