അതെ എസ്ബിഐ (SBI) ഈ സേവനത്തിന് ഡോർ സ്റ്റെപ്പ് ബാങ്കിംഗ് (Door Step Banking) എന്നാണ് പേരിട്ടിരിക്കുന്നത്. എങ്കിലും ഇതിന് ചില നിബന്ധനകളുമുണ്ട്.  അവയെക്കുറിച്ച് നമുക്കറിയാം ...

ആദ്യം രജിസ്റ്റർ ചെയ്യണം (Must register first)

SBI യുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് ഡോർ സ്റ്റെപ്പ് ബാങ്കിംഗ് (Door Step Banking) സൗകര്യത്തിനായി നിങ്ങൾ ആദ്യം നിങ്ങളുടെ ഹോം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്യണം. ഇത് വെറും കുറച്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു പ്രക്രിയയാണ്.  ഇത് ഒറ്റതവണ മാത്രം ചെയ്യേണ്ടതാണ്. 

രജിസ്ട്രേഷന് ശേഷം ചെറിയ ചെറിയ കാര്യങ്ങൾക്കൊന്നും നിങ്ങൾ ബാങ്കിൽ കയറിയിറങ്ങേണ്ടതില്ല.  മാത്രമല്ല നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങളുടെ അക്കൗണ്ടിൽ 20,000 രൂപ വരെ നിക്ഷേപിക്കാനോ പിൻവലിക്കാനോ കഴിയും. അതായത് ഒറ്റ കോളിൽ ബാങ്ക് നിങ്ങളുടെ പടിവാതിൽക്കൽ എത്തും. 

ഇത് മാത്രമല്ല ഡോർ സ്റ്റെപ്പ് ബാങ്കിംഗിൽ ഉപഭോക്താക്കൾക്ക് ചെക്ക്ബുക്ക്, ലൈഫ് സർട്ടിഫിക്കറ്റ്, ഡിമാൻഡ് ഡ്രാഫ്റ്റ് വാങ്ങുകയോ നിക്ഷേപിക്കുകയോ പോലുള്ള സൗകര്യങ്ങളും ലഭിക്കും.

ഈ മൂന്ന് നിബന്ധനകളും പാലിക്കേണ്ടതുണ്ട് (These three conditions have to be fulfilled)

1. ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടത് ആവശ്യമാണ്. (നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിലും നിങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇത് മാത്രമല്ല നിങ്ങൾക്ക് ഒരു ജോയിന്റ് അക്കൗണ്ട് ആണ് ഉള്ളതെങ്കിലും നിങ്ങൾക്ക് ഡോർ സ്റ്റെപ്പ് സൗകര്യം പ്രയോജനപ്പെടുത്താം.)

2. എസ്ബിഐയുടെ ഈ സൗകര്യം കാഴ്ച വൈകല്യമുള്ളവരും വികലാംഗരും ഉൾപ്പെടെ 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ. ഈ ആളുകളും ആദ്യം അവരുടെ അക്കൗണ്ടിന്റെ KYC ചെയ്യേണ്ടതുണ്ട്, അതിനുശേഷം മാത്രമേ അവർക്ക് ഈ സൗകര്യത്തിനുള്ള യോഗ്യത നേടാനാകൂ.


3. ഹോം ബ്രാഞ്ചിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ രജിസ്റ്റർ ചെയ്ത വിലാസത്തിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകില്ല.


എസ്ബിഐയുടെ ഈ സൗകര്യത്തിനായി ടോൾ ഫ്രീ നമ്പറായ 1800-1037-188, 1800-1213-721 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. https://bank.sbi/dsb എന്ന ലിങ്കിലൂടെയും നിങ്ങൾക്ക് ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും.