എന്താടാ സജി’; 5 വർഷങ്ങൾക്ക് ശേഷം ചാക്കോച്ചനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു


മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം ഗോഡ്‍ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമ്മിലുള്ള സംസാരത്തിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയി ആണ്.


സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. ഗുലുമാലായിരുന്നു ഇരുവരും ഒന്നിച്ച മറ്റൊരു സിനിമ. 101 വെഡ്ഡിംഗ്, അമര്‍ അക്ബര്‍ അന്തോണി, സ്‍കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളിലൂടെ ജയസൂര്യയും കുഞ്ചാക്കോ ബോബനും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമകള്‍ ഹിറ്റാക്കി.

Story Highlights : ‘Enthaada Saji’: Kunchacko Boban and Jayasurya reunite after 5 years

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും 
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

 കടപ്പാട് 24 News