*രാജ്യത്തെ കോവിഡ് രോഗികളിൽ 70 ശതമാനവും കേരളത്തിൽ*


03-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

രാജ്യത്ത് കോവിഡ് മുക്തരുടെ നിരക്ക് 98.22 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി 11,903 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ 14 ശതമാനം വര്‍ധനവാണ് രോഗസ്ഥിരീകരണത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതുവരെ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 3,43,08,140 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 1,51,209 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെയാണ് ഇത്. 311 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 4,56,191 ആയി. നിലവില്‍ കേരളമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. സംസ്ഥാനത്ത് 6,444 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മാത്രമാണ് ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*