*ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു*


04-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ക്രിസ്ത്യന്‍/ സിഖ്/ബുദ്ധ/പാഴ്സി/ ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 2021-22 പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നോഡല്‍ ഓഫീസര്‍മാരും സ്ഥാപനമേധാവികളും അവരവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ കെ.വൈ.സി. രജിസ്ട്രേഷന്‍ അടിയന്തിരമായി എടുക്കണം. കെ.വൈ.സി എടുക്കാത്ത സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ വെരിഫിക്കേഷന്‍ നടത്തി സമര്‍പ്പിക്കുവാന്‍ കഴിയില്ല. ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട വാര്‍ഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. 

തൊട്ടു മുന്‍ വര്‍ഷത്തെ ബോര്‍ഡ്/ യൂനിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവ:/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ ഡിപ്ലോമ/ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫില്‍/പിഎച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്നിക്കല്‍/ വൊക്കേഷനല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍ വര്‍ഷത്തെ രജിസ്ട്രേഷന്‍ ഐ.ഡി ഉപയോഗിച്ചു പുതുക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്. അപേക്ഷകള്‍ www.scholarships.gov.in, www.minorityaffairs.gov.in എന്ന ലിങ്കുകള്‍ വഴിയോ National Scholarship (NSP) എന്ന മൊബൈല്‍ ആപ്പിലൂടെയോ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. 

📲 *9446096580*
☎️ *0471-2306580*

➖️➖️➖️➖️➖️➖️➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*