യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്ക് സമനില കുരുക്ക്. ജര്‍മന്‍ ക്ലബ്ബ് ആര്.ബി ലെപ്സിഗ് ആണ് പി.എസ്.ജിയെ (2-2) സമനിലയില്‍ കുരുക്കിയത്. എട്ടാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ കുന്‍കുവിലൂടെ ജര്‍മന്‍ ക്ലബ്ബ് ആണ് മുന്നിലെത്തിയത്. 21ാം മിനിറ്റിലും, 39ാം മിനിറ്റിലും ജോര്‍ജിനോ വിനാല്‍ഡം നേടിയ ഇരട്ടഗോളുകളിലൂടെ പി.എസ്.ജി ആദ്യ പാതിക്ക് പിരിയുന്നതിന് മുന്‍പ് തന്നെ മുന്നിലെത്തി. ജയം ഉറപ്പിച്ച് നില്‍ക്കെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി വഴങ്ങിയതാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്.
മറ്റ് മത്സരങ്ങളില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ജയിച്ച് കയറി. മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ബ്രുഗെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചപ്പോള്‍ സ്പാനിഷ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിനെയാണ് ലിവര്‍പൂള്‍ വീഴ്ത്തിയത്. സ്കോര്‍ 2-0. ലിവര്‍പൂളിനായി ഡിയോഗോ യോട്ട, സാഡിയോ മാനെ എന്നിവരാണ് വല കുലുക്കിയത്.
സ്പാനിഷ് വമ്പന്മാരും മുന്‍ ചാമ്പ്യന്മാരുമായ റയല്‍ മാഡ്രിഡും വിജയിച്ചു. ഷക്തറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ വീഴ്ത്തിയ മത്സത്തില്‍ കരീം ബെന്‍സിമയാണ് രണ്ട് ഗോളുകളും നേടിയത്. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഷെരിഫിനെയും അയാക്സ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും വീഴ്ത്തി.
കടപ്പാട് മാതൃഭൂമി ന്യൂസ്