05-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
പൊതുജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കരുതല്‍ തുടരുന്നു. ഇന്ധന നികുതി കുറച്ചതിന് പിന്നാലെ ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന നികുതി ഒഴിവാക്കാനും തീരുമാനമായി. പാമോയില്‍, സോയാബീന്‍ ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവയുടെ അടിസ്ഥാന നികുതിയാണ് 2.5 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനമാക്കിയത്. കൂടാതെ ഭക്ഷ്യ എണ്ണകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കാര്‍ഷിക സെസും ഗണ്യമായി കുറച്ചു. പാമോയിലിന്റേത് 20 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായും സോയാബീന്‍ ഓയിലിന്റേതും സണ്‍ഫ്ലവര്‍ ഓയിലിന്റേതും 5 ശതമാനമായുമാണ് കുറച്ചിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സംസ്കൃത പാമോയിലിന്റെയും സംസ്കൃത സോയാബീന്‍ ഓയിലിന്റെയും സംസ്കൃത സണ്‍ഫ്ലവര്‍ ഓയിലിന്റെയും അടിസ്ഥാന നികുതി 32.5 ശതമാനത്തില്‍ നിന്നും 17.5 ശതമാനമായും കുറച്ചിട്ടുണ്ട്. നേരത്തെ അസംസ്കൃത ഭക്ഷ്യ എണ്ണകളുടെ സെസ് 20 ശതമാനമായിരുന്നു. എന്നാല്‍ പുതിയ നിരക്ക് പ്രകാരം പാമോയില്‍ന്റേത് 8.25 ശതമാനവും സോയാബീന്‍ ഓയിലിന്റേതും സണ്‍ഫ്ലവര്‍ ഓയിലിന്റേതും 5.5 ശതമാനവും മാത്രമായിരിക്കും.
➖️➖️➖️➖️➖️➖️➖
കടപ്പാട്*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*