*തീറു വാങ്ങിയ വസ്തുവിലുള്ള കെട്ടിട നമ്പർ ആധാരത്തിൽ* *രേഖപ്പെടുത്തിയപ്പോൾ മാറിപ്പോയി. ഇനി എന്ത് ചെയ്യും.?

ക്ളീറ്റസ് വളരെ ആഗ്രഹിച്ചാണ്‌ ഒരു വീട് വാങ്ങിയത്. പക്ഷേ ആധാരത്തിൽ എഴുതിയ വീട് നമ്പർ മാറിപ്പോയി. വസ്തു വിവരം പൂർണമായും മാറ്റുന്നു എന്നതിനാൽ പിഴ തിരുത്താധാരം( rectification deed) രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരു പുതിയ തീറാധാരത്തിനുള്ള അതേ സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും അടയ്ക്കണമെന്നാണ് സബ് രജിസ്ട്രാറുടെ നിലപാട്.

എന്നാൽ വീട് നമ്പർ തിരുത്തുന്ന പ്രമാണം ഒരു തിരുത്തൽ മാത്രമാണെന്നും അതിനു സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കേണ്ടതില്ല എന്നും രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതിയെന്നും ഹൈക്കോടതി. ഉത്തരവ് No. WP(C)2869/2019 നിലവിലുണ്ട്.

ഫ്ലാറ്റ് നമ്പർ മാറി പോയാലും ഇതേ ഉത്തരവ് ബാധകം...

..............................................