*തൃശൂർ കോർപ്പറേഷൻ അതിർത്തിയിൽ സ്ഥിരതാമസക്കാരനായ ഒരാൾ ബാംഗ്ലൂർ കോർപ്പറേഷൻ അതിർത്തിയിൽ വച്ചു അപകടത്തിൽ മരിച്ചു. മൃതദേഹം തൃശൂരിൽ സംസ്കരിച്ചു. ടിയാന്റെ മരണം തൃശ്ശൂരിൽ ആണോ രജിസ്റ്റർ ചെയ്യേണ്ടത്?*
_1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം വകുപ്പ് 7 (2)_ പ്രകാരം ജനനവും മരണവും അവ നടന്ന സ്ഥലത്താണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ ബാംഗ്ലൂരിൽ മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ വിശേഷം നിയമത്തിലെ വകുപ്പ് 8, 9 പ്രകാരം ബാംഗ്ലൂരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് തൃശ്ശൂരിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
_________________________
*കൊട്ടാരക്കരയിൽ താമസിക്കുന്ന വ്യക്തിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് കോട്ടയത്ത് വച്ച് മരണപ്പെടുകയും മുളന്തുരുത്തി എന്ന സ്ഥലത്തെ ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്തു. എവിടെയാണ് മരണം രജിസ്റ്റർ ചെയ്യേണ്ടത്?*
വാഹനത്തിൽ വച്ച് നടക്കുന്ന ജനനവും മരണവും പ്രസ്തുത വാഹനത്തിന്റെ ഉത്തരവാദിത്വമുള്ള വ്യക്തി വാഹനം ആദ്യം നിർത്തുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ ചെയ്യണമെന്നാണ് ചട്ടം. ആയതുകൊണ്ട് മുളന്തുരുത്തി എന്ന സ്ഥലത്തെ പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.
_________________________
*വിദേശ പൗരന്മാരുടെ മരണം എവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്?*
മരണം നടക്കുന്ന രജിസ്ട്രേഷൻ യൂണിറ്റിലാണ് (പഞ്ചായത്ത്/ മുൻസിപ്പാലിറ്റി) ചെയ്യേണ്ടത്.
_________________________
**വീടിനുള്ളിൽ നടന്ന ആത്മഹത്യ, ഇൻക്വസ്റ്റ് തയ്യാറാക്കിയ* *പോലീസുദ്യോഗസ്ഥൻ മരണം റിപ്പോർട്ട് ചെയ്തില്ലായെന്ന്* * *പരാതി. ഗൃഹനാഥൻ ആണ് മരണം റിപ്പോർട്ട്** *ചെയ്യേണ്ടതെന്ന ഉദ്യോഗസ്ഥരുടെ വാദം* *അംഗീകരിക്കാൻ തയ്യാറുമല്ല. എന്താണ് ചട്ടം?*
ഉദ്യോഗസ്ഥരുടെ വാദം ശരിയാണ്.
________________________
*ടെലിഫോൺ മുഖേന ജനന-മരണങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ സാധിക്കുമോ?*
സാധിക്കില്ല.
_________________________
*ഏഴുവർഷമായി കാണാത്ത ഒരാളുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുമോ?*
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലഭിക്കും.
_________________________
*കൊച്ചി കോർപ്പറേഷനിലെ ആശുപത്രിയിലുണ്ടായ ജനനം, മാതാപിതാക്കളുടെ സ്വദേശമായ തിരുവനന്തപുരം കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യാമോ?*
ജനന-മരണങ്ങൾ അവ നടക്കുന്ന രജിസ്ട്രേഷൻ യൂണിറ്റിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
_________________________
*നിയമവിധേയമല്ലാത്ത വിവാഹ ബന്ധത്തിലല്ലാതെ ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷൻ എങ്ങനെ ആയിരിക്കും?*
നിയമവിധേയമല്ലാത്തതും ആകുന്നതുമായ വിവാഹ ബന്ധത്തിൽ ഉള്ള കുട്ടികളുടെ രജിസ്ട്രേഷൻ ഒരു പോലെയാണ്. എന്നാൽ അത്തരം ബന്ധത്തിലുള്ള കുട്ടിയുടെ പേരിനോടുകൂടി പിതാവിന്റെ പേര് ചേർക്കണങ്കിൽ മാതാപിതാക്കളുടെ സംയുക്തമായിട്ടുള്ള അപേക്ഷ ആവശ്യമാണ്.
..............................................