"അഴിമതി വിരുദ്ധ യുദ്ധം നയിച്ചവർ ഇന്നെവിടെയാണ്?"
2014 ൽ UPA സർക്കാർ താഴെ ഇറങ്ങാൻ കാരണമായ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളികൾ ഇന്നെവിടെയാണ്? അവർ എന്ത് ചെയ്യുന്നു?
1.വിനോദ് റായ് :CAG(2014),വിനോദ് റായിയുടെ കീഴിൽ CAG നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം യു.പി.എ സർക്കാറിന്റെ 2G സ്പെക്ട്രം കരാറിൽ ഒരു ലക്ഷം കോടിയുടെ നഷ്ടം സർക്കാറിന് ഉണ്ടായെന്ന റിപ്പോർട്ടാണ്, UPA സർക്കാറിലെ നിരവധി മന്ത്രിമാർ രാജിവെച്ചു, ചിലർ അറസ്റ്റ് ചെയ്യപ്പെട്ടു, UPA സർക്കാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തിരിച്ചടി നൽകിയ റിപ്പോർട്ടായിരുന്നു CAGയുടേത്, വർഷങ്ങളോളം ദില്ലി CBI കോടതിയിൽ വാദം കേട്ടൊടുവിൽ ഒരു തെളിവ് പോലും ഇല്ലെന്ന് കണ്ടെത്തി കോടതി കുറ്റം ചുമത്തപെട്ടവരെ വെറുതെ വിട്ടു. ഏറ്റവും ഒടുവിൽ മൻമോഹൻ സിങ്ങിന്റെ പേര് അഴിമതികേസിൽ ഉൾപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ട് സഞ്ജയ് നിരുപമവും കോൺഗ്രസ് എം. പിമാരും സമ്മർദ്ദം ചെലുത്തി എന്ന് 2014ൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് തെറ്റായിരുന്നുവെന്ന് ഏറ്റുപറഞ്ഞ് കോടതിയിൽ മാപ്പ് പറഞ്ഞു
2014ന് ശേഷം :റായിയെ എൻഡിഎ സർക്കാർ 2017 ജനുവരി -18 ൽ ബാങ്കിംഗ് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാനാക്കി. നിലവിൽ യുഎൻ പാനൽ ഓഫ് എക്സ്റ്റേണൽ ഓഡിറ്റർമാരുടെ ചെയർമാനും റെയിൽവേയുടെ ഓണററി ഉപദേശകനും റെയിൽവേ കയാ കൽപ് കൗൺസിൽ അംഗവുമാണ് റായി
2.അണ്ണാ ഹസാരെ :അഴിമതി വിരുദ്ധ നിയമമായ ലോക്പാൽ ബിൽ നടപ്പാക്കാൻ ഇന്ത്യൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ 2011 ഏപ്രിൽ 5 ന് നിരാഹാര സമരം ആരംഭിച്ചു, നിരാഹാര സമരം രാജ്യത്ത് വ്യാപകമായ തുടർ പ്രതിഷേധസമരങ്ങൾക്ക് കാരണമായി, UPA സർക്കാറിനും കോൺഗ്രസിനുമെതിരെ ജനവികാരം ഉയരാൻ ഇത് കാരണമായി
2014ന് ശേഷം :പോലീസ് സംരക്ഷണത്തൊടു കൂടെ , സ്വന്തം ഓഫിസ് കെട്ടിടവും , സെക്രട്ടേറിയൽ സ്റ്റാഫും അടക്കം സർവ്വസൗകര്യത്തോടെ അദ്ദേഹം തന്റെ ഗ്രാമമായ റാലേഗൻ സിദ്ധിയിൽ താമസിക്കുന്നു. ജൻ ലോക്പാൽ ബിൽ ഒരിക്കലും നടപ്പിലായില്ല. 2014 ന് ശേഷം അണ്ണാ ഹസാരെ ഒരിക്കലും ജൻ ലോക്പാൽ ബില്ലിനെ കുറിച്ച് സംസാരിച്ചിട്ടില്ല.
ബി. ജെ.പി സർക്കാറിനെതിരെ ഒരു ജനകീയ സമരത്തിലും ഭാഗമായില്ല
3.അരവിന്ദ് കെജ്‌രിവാൾ: മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ, പിന്നീട് പൊതുപ്രവർത്തന രംഗത്തേക്ക്, അണ്ണാ ഹസാരയുടെ കൂടെ പ്രവർത്തിച്ചു, ലോക്പാൽ ബില്ലിനായി അദ്ദേഹത്തോടൊപ്പം ഉപവസിച്ചു. ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്ന് ശപഥം ചെയ്തു.
ശേഷം :2013 ൽ ആം ആദ്മി പാർട്ടി ആരംഭിച്ചു, മൂന്ന് തവണ ദില്ലി മുഖ്യമന്ത്രിയായി. ഒരിക്കൽ പോലും ജൻലോക്പാൽ ബില്ലിനായി പിന്നീട് ആവശ്യം ഉന്നയിക്കുകയോ നിലവിലെ NDA സർക്കാറിന്റെ അഴിമതികളെ ചോദ്യം ചെയ്യുകയോ ചെയ്തില്ല.
സ്വന്തം മൂക്കിന് താഴെ ഭരണകൂട ഭീകരത അഴിഞ്ഞാടുമ്പോഴും ഔദ്യോഗിക വസതിയിൽ സുഖനിദ്രയിൽ, ഡൽഹിയിൽ പെൺകുട്ടികൾ നിരന്തരം പീഡിപ്പിക്കപ്പെടുമ്പോൾ മെഴുകുതിരി ക്ഷാമം മൂലം വായ മൂടിക്കെട്ടി ഇരിക്കുന്നു
4.അർണബ് ഗോസ്വാമി:വാർത്ത അവതാരകനും ടൈംസ് നൗ എഡിറ്ററുമായിരുന്നു, 2 ജി കുംഭകോണം, കൽക്കരി ഗേറ്റ് അഴിമതി തുടങ്ങിയ യുപിഎ സർക്കാറിന്റെ കാലത്തെ അഴിമതികളെക്കുറിച്ച് ഒരു സമ്പൂർണ്ണ പരമ്പര നടത്തി.
രാഹുൽ ഗാന്ധിയുമായുള്ള അഭിമുഖത്തിലൂടെ രാഹുൽ ഗാന്ധിക്ക് ‘പപ്പു’ എന്ന പേര് ചാർത്തി നൽകി
2014ന് ശേഷം : സ്വന്തമായി ടെലിവിഷൻ ന്യൂസ് ചാനൽ ആരംഭിച്ചു. എൻഡിഎ എംപി രാജീവ് ചന്ദ്രശേഖറിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു, പിന്നീട് ചന്ദ്രശേഖർ ബിജെപിയിൽ ചേർന്നു. 2019 മെയ് മാസത്തിൽ രാജീവ് തന്റെ ഓഹരി ഉപേക്ഷിച്ചു (തുടർച്ചയായ ബി.ജെ.പിയുടെ രണ്ടാം ലോക്സഭാ വിജയത്തിന് ശേഷം) ചാനലിന്റെ പ്രധാന ഓഹരി അർണബിന്റെ പേരിലായി, സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അർണബിന്റെ ഇന്നത്തെ ആസ്തി 383 കോടി രൂപയാണ്. നിലവിലെ സർക്കാരിനെതിരായ അഴിമതി കേസുകളൊന്നും അർണബ് തന്റെ റിപ്പബ്ലിക് ചാനലിലൂടെ ഇത് വരെ ഉയർത്തി കൊണ്ട് വന്നിട്ടില്ല.
5. ബാബ രാംദേവ് :യു. പി. എ സർക്കാറിന്റെ അഴിമതിക്കെതിരെയും ജനലോക്പാൽ ബില്ല് ആവശ്യപ്പെട്ടും രാംലീല മൈതാനിയിൽ നിരാഹാര സമരം, പ്രതിപക്ഷ പാർട്ടികൾ അഴിമതി വിരുദ്ധ പോരാളിയായി രാംദേവിനെ ചിത്രീകരിക്കുന്നു.
" കോൺഗ്രസ് ഹഠാവോ, ദേശ് ബച്ചാവോ കോൺഗ്രസിനെ ഇല്ലാതാക്കൂ, രാജ്യത്തെ രക്ഷിക്കൂ" എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് പ്രചരണങ്ങൾക്ക് നേതൃത്വം നൽകി
2014ന് ശേഷം : 2015ൽ ഹരിയാന സർക്കാർ യോഗയുടെയും ആയുർവേദത്തിന്റെയും ബ്രാൻഡ് അംബാസിഡറാക്കി നിയമിച്ചു,സർക്കാർ ഒത്താശയോടെ പതഞ്ജലി വ്യവസായം പൊടിപൊടിച്ചു.
ജൻ ലോക്പാൽ എന്ന പേര് പോലും മറന്നു
6.കിരൺ ബേദി -മുൻ ഐ. പി. എസ് ഉദ്യോഗസ്ഥ,യു. പി. എ സർക്കാറിനെതിരെയുള്ള അഴിമതി വിരുദ്ധ സമരത്തിലെ മുന്നണി പോരാളി
2014ന് ശേഷം : 2015ൽ ബി. ജെ. പിയിൽ ചേർന്നു, ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി,
2016 ൽ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായി
അന്നത്തെ അഴിമതി വിരുദ്ധ സമരക്കാരൊക്കെ അതിന്റെ പങ്ക് പറ്റി സുഖം ജീവിതം നയിക്കുന്നു
ഇനിയും ഒരു നീണ്ട നിരയുണ്ട്,പ്രധാനികളെ മാത്രമേ സൂചിപ്പിച്ചുള്ളു.
അന്ന് ഇവരൊക്കെ ഉയർത്തി പിടിച്ച ആരോപണങ്ങളും മുദ്രാവാക്യങ്ങളും തെറ്റായിരുന്നു എന്ന് ഒരോ ദിവസം കഴിയുന്തോറും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു
പക്ഷേ എന്ത് ഗുണം?
രാജ്യത്തെ അതിഭീകരമായൊരു ഇരുട്ടിലേക്കാണ് തള്ളി വിട്ടാണ് ഈ സംഘപരിവാർ ഏജന്റുകൾ സുഖജീവിതം നയിക്കുന്നത്
വിനോദ് റായിമാർ മാപ്പ് പറയേണ്ടത് ഈ രാജ്യത്തോടാണ്, നിങ്ങളെയൊക്കെ വിശ്വസിച്ച ഈ രാജ്യത്തെ ജനങ്ങളോടാണ്
✍️ Muhammed Dishal
(2019 ൽ മാധ്യമ പ്രവർത്തകൻ സുജിത്ത് നായർ എഴുതിയ ഇംഗ്ലീഷ് ലേഖനത്തിന്റെ കൂടെ അടിസ്ഥാനത്തിൽ എഴുതിയത്)