അപ്രതീക്ഷിതമായുള്ള മന്ത്രിയുടെ പരീക്ഷാഭവൻ സന്ദർശത്തിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്ക് പേജിലൂടെ തത്സമയം മന്ത്രി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പരീക്ഷാ ഭവനിൽ എത്തി ഓഫീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശിവൻ കുട്ടി ഉദ്യോഗസ്ഥരുമായും സംവദിച്ചു. പത്ത് മിനിട്ടോളം പരീക്ഷാഭവനിൽ ചെലവിടുകയും ചെയ്തു.
തിരുവനന്തപുരം പരീക്ഷാഭവനിൽ വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനിൽ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരീക്ഷാഭവനിൽ മിന്നൽ സന്ദർശനം നടത്തിയത്. പരീക്ഷാഭവനിൽ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് നേരെ കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാൽ കൂടുതൽ ടെലിഫോൺ ലൈനുകൾ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
ഇത്തരത്തിലുള്ള പരാതി ഇനിമേൽ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയ്ക്ക് ഉറപ്പു നൽകി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിർദേശം കൂടി നൽകിയാണ് മന്ത്രി മടങ്ങിയത്.
കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള് ഒരുമിച്ചു നയിക്കുന്ന യുദ്ധം.
കടപ്പാട് 24 News