*മന്ത്രിയുടെ അഭ്യർത്ഥന തള്ളി ; ഇന്ന് അർധരാത്രി മുതൽ KSRTC പണിമുടക്ക്*


04-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി പണിമുടക്ക്. KSRTC തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യൂണിയനുകളുടേത് കടുംപിടിത്തമാണ്. തൊഴിലാളികള്‍ ആവശ്യപ്പെട്ടത് വലിയ ശമ്പള വര്‍ധന. അതിനാല്‍ തൊഴിലാളികളുടെ ആവശ്യം പരിശോധിക്കാന്‍ സമയം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന ഗതാഗതമന്ത്രിയുടെ അഭ്യര്‍ഥന ഇടത് അനുകൂല സംഘടനയുള്‍പ്പെടെ മൂന്ന് അംഗീകൃത യൂണിയനുകളും തള്ളി. സര്‍ക്കാര്‍ തള്ളിവിട്ട സമരവുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. പത്ത് വര്‍ഷം മുന്‍പത്തെ ശമ്പള സ്കെയിലിലാണ് കെഎസ്‌ആര്‍ടിസി തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.

ഡിമാന്‍ഡ് പരിശോധിക്കാന്‍ എട്ട് മാസം സമയം നല്‍കിയെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. തൊഴിലാളികളെ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം സമരത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ബി.എം.എസും അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും ഇടത് അനുകൂല യൂണിയനും ബി.എം.എസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്.

➖️➖️➖️➖️➖️➖️➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*