February 10, 2022
സമഗ്ര കാൻസർ നിയന്ത്രണത്തിന് കണ്ണൂർ കോർപ്പറേഷനിൽ ‘കാൻസർ നിയന്ത്രിത കണ്ണൂർ കോർപ്പറേഷൻ’ പദ്ധതി
പരിശീലനം ആരംഭിച്ചു
കണ്ണൂർ കോർപറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കാൻസർ നിയന്ത്രിത കണ്ണൂർ കോർപറേഷൻ പദ്ധതി
യുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലന പരിപാടി തളാപ്പ് മിക്സഡ് യു പി സ്കൂളിൽ മേയർ അഡ്വ. ടി ഒ മോഹനൻ ഉത്ഘാടനം ചെയ്തു.
അംഗൻവാടി- ആശാ വർക്കർമാർ കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ള നൂറോളം ആരോഗ്യ- സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം സംഘടിപ്പിച്ചത്.
വളണ്ടിയർമാരുടെ സഹായത്തോടെ മലബാർ കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ
വിവിധ സ്ഥലങ്ങളിൽ 3 ഫിൽട്ടർ ക്യാമ്പുകളും ഒരു മെഗാ ക്യാമ്പും സംഘടിപ്പിക്കും.
മെഗാ ക്യാമ്പിൽ അത്യന്താധുനിക സഞ്ചരിക്കുന്ന ക്യാൻസർ ആശുപത്രിയായ ‘സഞ്ജീവനി ടെലി ഓങ്കോ നെറ്റ്’ യൂണിറ്റ് ഉപയോഗിച്ച് അൾട്രാസൗണ്ട് സ്കാനിങ്, ഡിജിറ്റൽ മാമോഗ്രം, വീഡിയോ കോൺഫറൻസിങ് എന്നിവ വഴി രോഗ നിർണയം നടത്തും.
വായിലെ കാൻസർ, സ്തനാർബുദം, ഗർഭാശയ കാൻസർ, തൈറോയ്ഡ് കാൻസർ തുടങ്ങിയവ നേരത്തെ കണ്ടെത്തി ചികിത്സ നിർദ്ദേശിക്കുന്നതാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കോർപ്പറേഷനിലെ പഴയ മുനിസിപ്പൽ പ്രദേശത്തെ വാർഡുകളിൽ ആണ് പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നത്.
2018- 19 വർഷം പള്ളിക്കുന്ന് പുഴാതി സോണലുകളിലും 2019 -20 വർഷം ചേലോറ, എളയാവൂർ, എടക്കാട് സോണലുകളിലും കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ക്യാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
ചടങ്ങിൽ
ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷത വഹിച്ചു.
മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം പി രാജേഷ്,
പി ഷമീമ, അഡ്വ.
പി ഇന്ദിര, സിയാദ്തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, ഡോ.രാജേശ്വരി രാജ് തുടങ്ങിയവർ സംസാരിച്ചു.
ഡോ. വർഷ ഗംഗാധരൻ,
ഡോ. ദീപ്തി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
➖➖➖➖➖➖➖➖➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*