12-02-2022
➖➖➖➖➖➖➖➖➖➖
പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനും നിലവിലുളളത് പുതുക്കാനും ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ഇനി ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും അനുമതി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അലോപ്പതി ഡോക്‌ടര്‍മാര്‍ക്കും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുളള ഡോക്‌ടര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ പ്രാക്‌ടീസ് ചെയ്യുന്ന ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കെല്ലാം അനുമതിയായത്. എം.ബി.ബി.എസ് ഡോക്‌ടര്‍മാരുടെതിന് തുല്യമായ യോഗ്യത ബി.എ.എം.എസ് ഡോക്‌ടര്‍മാര്‍ക്കുമുണ്ടെന്ന് ഭാരതീയ ചികിത്സ വകുപ്പ് മുന്‍പ് വ്യക്തമാക്കിയതോടെയാണ് ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുമതി സര്‍ക്കാര്‍ നല്‍കിയത്.
➖➖➖➖➖➖➖➖➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*