13-02-2022
➖➖➖➖➖➖➖➖➖➖
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള വിരുദ്ധ പ്രസ്താവനയെ എതിര്‍ത്ത് കേരളത്തിലെ അതിഥി തൊഴിലാളികളായ ഉത്തര്‍പ്രദേശ് സ്വദേശികള്‍. കേരളം ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനമാണെന്നും മികച്ച ജോലിയും കൂലിയും ലഭിക്കുന്നത് കേരളത്തിലാണെന്നും അവര്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ ജോലിയോ കൂലിയോ ഇല്ലാത്തതിനാലാണ് കേരളത്തില്‍ എത്തിയതെന്നും, ഇവിടം സ്വര്ഗ്ഗമാണെന്നുമാണ് അവരുടെ സ്വന്തം മുഖ്യമന്ത്രിക്ക് യു.പിക്കാര്‍ നല്കുന്ന മറുപടി. ആദിത്യനാഥിന്റെ അധിക്ഷേപത്തിന് ഇതിലും നല്ല മറുപടിയില്ല. യു.പിയേക്കാൾ എത്രയോ മടങ്ങ് മുന്നിലാണ് കേരളമെന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിളിച്ചുപറയുകയാണ് ഉപജീവനത്തിനായി കേരളത്തില്‍ എത്തിയ യു പി സ്വദേശികള്‍.
ഉത്തര്‍പ്രദേശില്‍ ജീവിച്ചിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഞങ്ങൾ കേരളത്തിലേക്ക് വന്നത്. അവിടെ ജോലിയുമില്ല, കൂലിയുമില്ല... കേരള് ബഹുത് അച്ഛാ ഹേ… എന്ന് അവര്‍ പറയുന്നു. കോവിഡ് കാലത്ത് കേരളത്തിലെ സര്‍ക്കാരും ജനങ്ങളും നല്കിയ സഹായം ഒരിക്കലും മറക്കില്ലെന്ന് നന്ദിയോടെ പറയുകയാണ് ഇവര്‍. കേരളത്തിലെ ജനങ്ങൾ നല്ലവരാണ്, ഇവിടെ തൊഴില്‍ മാത്രമല്ല നല്ല ജീവിത സൗകര്യങ്ങളും കേരളം തന്നു, ആയിരക്കണക്കിന് യു.പി സ്വദേശികളാണ് അതിഥി തൊഴിലാളികളായി കേരളത്തിലുള്ളത്. അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ഉത്തര്‍പ്രദേശ് കേരളമാകണം.
➖➖➖➖➖➖➖➖➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*