സ്ത്രീകൾക്കായ്: 05
---
ആശ്വാസമാകാൻ ഫാമിലി കൗൺസലിംഗ് സെന്ററുകൾ
* കൗൺസലിംഗ്, നിയമസഹായം, താത്കാലിക അഭയം തുടങ്ങിയ സേവനങ്ങൾ
---
വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡിന് കീഴിലാണ് ഫാമിലി കൗൺസലിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് കൗൺസലിംഗ് നൽകുക, നിയമസഹായം ആവശ്യമായവർക്ക് ലീഗൽ കൗൺസിലറുടെ സേവനം ലഭ്യമാക്കുക, താൽക്കാലിക അഭയം ആവശ്യമായവർക്ക് ഷെൽട്ടർ ഹോമുകളിൽ താമസ സൗകര്യം ലഭ്യമാക്കുക തുടങ്ങിയവയാണ് ഫാമിലി കൗൺസലിംഗ് സെന്ററുകളുടെ ചുമതല.
നിലവിൽ സംസ്ഥാനത്ത് ആകെ 36 ഫാമിലി കൗൺസലിംഗ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ അഭയം തേടുന്നവർക്ക് ഗാർഹിക പീഡന നിയമത്തെക്കുറിച്ചു ബോധവത്ക്കരണ ക്‌ളാസുകൾ നൽകുന്നുണ്ട്. കൂടാതെ ഗാർഹിക പീഡനം അനുഭവിക്കുന്നവർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ ലഭ്യമാക്കുക, സ്വയംതൊഴിൽ പരിശീലനം ഉറപ്പാക്കുക എന്നിവയും ഫാമിലി കൗൺസലിംഗ് സെന്ററുകളുടെ ചുമതലയാണ്. കൂടുതൽ വിവരങ്ങൾ http://wcd.kerala.gov.in/ ൽ ലഭ്യമാണ്.