സാഹസിക പ്രവർത്തനങ്ങൾക്കു പുരസ്‌കാരം

സാഹസിക പ്രവർത്തനങ്ങളിലെ നേട്ടങ്ങൾക്കു കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നൽകുന്ന ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ പുരസ്‌കാരത്തിന് (ടി.എൻ.എൻ.എ.എ.) അപേക്ഷ ക്ഷണിച്ചു. കര, കടൽ, വ്യോമ മേഖലകളിലെ സാഹസിക പ്രവർത്തനങ്ങൾക്കു പ്രത്യേക പുരസ്‌കാരങ്ങൾ നൽകും. സാഹസികതയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും നൽകുന്നുണ്ട്. http://awards.gov.in എന്ന പോർട്ടൽ വഴി ജൂൺ 16 വരെ നോമിനേഷനുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും.
➖➖➖➖➖➖➖

കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*