സംസ്ഥാനത്ത് അനര്‍ഹമായി റേഷന്‍ കൈപ്പറ്റിയിരുന്നത് 64,378 കുടുംബങ്ങള്‍. ജൂലൈ 15 വരെ കാര്‍ഡ് തിരിച്ചുകൊടുക്കാന്‍ സമയം ഉള്ളതിനാല്‍ അനര്‍ഹരുടെ എണ്ണം ഇതിലും വര്‍ധിക്കും. സമയപരിധി കഴിഞ്ഞിട്ടും കാര്‍ഡുകള്‍ തിരിച്ചുകൊടുക്കാത്തവരില് നിന്ന് പിഴ ഈടാക്കാനാണ് ഭക്ഷ്യവകുപ്പിന്റ തീരുമാനം.
മലബാറിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അനര്‍ഹമായ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നത്. തിരൂര്‍ താലൂക്കില്‍ 3879 പേരും, നിലമ്പൂരില്‍ 3875 പേരും പെരിന്തല്‍മണ്ണയില്‍ 2988 പേരും തിരുരങ്ങാടി താലൂക്കില്‍ 2513 പേരും കാര്‍ഡുകള്‍ തിരിച്ചുനല്‍കി. അര്‍ഹതയില്ലാത്ത 5347 പേരാണ് അന്ത്യോദയ അന്നയോജന വിഭാഗത്തിപ്പെ ഉൾട്ട മഞ്ഞകാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍ വാങ്ങിയിരുന്നത്. ഇതില്‍ 1625 പേര് ഒരു തരത്തിലുള്ള സബ്സിഡിക്കും അര്‍ഹരല്ലെന്ന് കണ്ടെത്തി ഇവര്‍ക്ക് വെള്ളക്കാര്‍ഡ് നല്കി.
പിങ്ക് കാര്‍ഡ് കൈവശം വച്ച് അനര്‍ഹമായി റേഷന്വാങ്ങിയിരുന്ന 37480 പേര് അത് തിരിച്ചുനല്‍കിയിട്ടുണ്ട്. ഇവരില്‍ 12,894 പേര് ഒരു സബ്സിഡിയും കിട്ടാന്‍ അര്‍ഹതയില്ലാത്തവരാണ്. 21551 നീലകാര്ഡുകാര്ക്കും സബ്സിഡിയില്ലാത്ത വെള്ളക്കാര്‍ഡ് നല്കി. കഴിഞ്ഞമാസം 30 വരെയാണ് അന്ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുകള്‍ തിരിച്ചേല്പിക്കാന് സമയം അനുവദിച്ചിരുന്നത്. പലയിടത്തും കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാലാണ് രണ്ടാഴ്ച സമയം നീട്ടിനല്‍കിയത്. ജൂലൈ പതിനഞ്ചിന് ശേഷം അനര്‍ഹമായ കാര്‍ഡുകള്‍ പിടിച്ചെടുത്താല്‍ കടുത്ത പിഴയീടാക്കും. 2017 മുതല്‍ ഇതുവരെ വാങ്ങിച്ച അരിക്ക് കിലോയൊന്നിന് 64 രൂപ വീതവും ഗോതമ്പിന് 25 രൂപയുമായിരിക്കും നല്‍കേണ്ടിവരിക